ഫയൽചിത്രം

 
Crime

ഗവിയിലെ വനത്തിൽ യുവതിയുടെ മൃതദേഹം

മരിച്ചത് അംഗനവാടി ഹെൽപ്പറായ യുവതി

Sarath Nath MS

പത്തനംതിട്ട: ഗവി-മീനാറി വനത്തിനകത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. മീനാര്‍ അംഗനവാടി ഹെല്‍പ്പറായ തമിഴ്‌നാട് സ്വദേശിനി മേനക (34)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 11നാണ് വനത്തില്‍ മൃതദേഹം കണ്ടത്.

രാവിലെ ഗവിയിലെ വീട്ടില്‍നിന്ന് അംഗനവാടിയിലേക്ക് യുവതി ജോലിക്ക് പോയിരുന്നു. വനത്തിലൂടെ മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാണ് അംഗനവാടിയില്‍ എത്തേണ്ടത്. വനത്തിനകത്ത് തോട്ടിന്‍റെ കരയില്‍ വസ്ത്രങ്ങള്‍ വലിച്ചൂരിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഒരു ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി. ഗവിയിലെ തോട്ടം തൊഴിലാളി സുരേഷ് ആണ് യുവതിയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. സംഭവത്തില്‍ മൂഴിയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

തൃണമൂലിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കം; അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ട്രാഫിക് പിഴത്തുക അടയ്ക്കാത്തവരെ കുടുക്കാൻ വേറിട്ട നിർദ്ദേശവുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സിജെപി

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും