ടൈഗർ ഷ്രോഫ്

 
Crime

നടൻ ടൈഗർ ഷ്രോഫിനെതിരായ വെടിവയ്പ്പ് കേസ്; 22 കാരി അറസ്റ്റിൽ

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി

Aswin AM

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിനെതിരായ വെടിവയ്പ്പ് കേസിൽ 22കാരിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. നേരത്തെ രാജസ്ഥാനിലെ കോട്ട, ഡൽഹി, ഹരിയാനയിലെ സോനിപത് എന്നിവിടങ്ങളിൽ നിന്നായി 12 പേർ അറസ്റ്റിലായിരുന്നു. മുംബൈ ക്രൈംബ്രാഞ്ചും ഹരിയാന പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഹരിയാന സ്വദേശിയായ സുബേഹ പണ്ഡിറ്റ് അറസ്റ്റിലായത്.

കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ സ്ത്രീയാണ് ഇവർ. ആയുധങ്ങൾ എത്തിച്ചുനൽകിയതിനാണ് നേരത്തെ രണ്ടു സ്ത്രീകളെ പിടികൂടിയിരുന്നത്. അതേസമയം, ഒക്റ്റോബർ 18ന് മുംബൈയിലെ ജുഹു പ്രദേശത്ത് വച്ചാണ് നടനെതിരേ വധശ്രമമുണ്ടായത്. തുടർന്ന് ജുഹു പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു.