സിസിടിവി ദൃശ‍്യങ്ങളിൽ നിന്നും

 
Crime

വ‍്യവസായി ശിവ ശർമയുടെ മരണം: ശ്രദ്ധ ദുബെയുടെ ഫ്ലാറ്റിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്| Video

2 സിസിടിവി വിഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്

Aswin AM

ലഖ്നൗ: വ‍്യവസായി ശിവ ശർമയ്ക്കൊപ്പം മോഡലും ഇൻഫ്ലുവൻസറുമായ ശ്രദ്ധ ദുബെയും അവരുടെ സഹോദരിയും അപ്പാർട്മെന്‍റിലെ പടികളിലൂടെ നടക്കുന്നതിന്‍റെ സിസിടിവി ദൃശ‍്യങ്ങൾ പുറത്ത്.

2 സിസിടിവി വിഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. ഓഗസ്റ്റ് 4ലെ സിസിടിവി ദൃശ‍്യത്തിൽ 31കാരിയായ ശ്രദ്ധ കറുത്ത വസ്ത്രം ധരിച്ച് കാമുകൻ ശിവ ശർമയുടെ കൈയും പിടിച്ച് അവാദ് ഗ്രീൻ അപ്പാർട്മെന്‍റിലെ പടികൾ ഇറങ്ങുന്നതാണ്.

ശ്രദ്ധയുടെ സഹോദരി രഷ്മി ദുബെയും ഇവർക്കൊപ്പം ഉള്ളതായി കാണാം. പുറത്തുവന്ന മറ്റു വിഡിയോയിൽ ശ്രദ്ധ ഒറ്റയ്ക്ക് പടികൾ കയറി മുകളിലേക്ക് പോകുന്നതാണ്. അതേസമയം, ഒക്റ്റോബർ 9നാണ് ശിവ ശർമയെ അവാദ് ഗ്രീൻ അപ്പാർട്മെന്‍റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടക്കത്തിൽ അപകടമരണമാണിതെന്നാണ് കണക്കാക്കിയിരുന്നതെങ്കിലും പിന്നീട് ശിവ ശർമയുടെ കുടുംബം ശ്രദ്ധ ദുബെയ്ക്കെതിരേ ആരോപണവുമായി രംഗത്തെത്തിയതോടെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു.

തുടർന്ന് ഒക്റ്റോബർ 20ന് ശ്രദ്ധ ദുബെ, സഹോദരി രഷ്മി ദുബെ, ഇവരുടെ ഡ്രൈവർ ഡാനിഷ് എന്നിവരെ അറസ്റ്റ് ചെയ്യ്തു. നിലവിൽ ജുഡീഷ‍്യൽ കസ്റ്റഡിയിലാണ് മൂവരും. ശിവയുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്നും വീട്ടിലെ ടോയ്‌ലെറ്റിൽ പോയ ശേഷം ശിവ ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നുവെന്ന് അന്ന് ശ്രദ്ധ പ്രതികരിച്ചിരുന്നു.