വനത്തില്‍ കയറിയ യുവാക്കള്‍ക്കെതിരെ കേസ്

 
Crime

വിലങ്ങാട് വനത്തില്‍ കയറിയ യുവാക്കള്‍ക്കെതിരെ കേസ്

വനത്തില്‍ അതിക്രമിച്ച് കയറിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

Sarath Nath MS

വിലങ്ങാട്: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വനത്തിനുള്ളില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. വടകര കുരിക്കിലാട് സ്വദേശികളായ കരിപ്പാല്‍ ഫാസില്‍ (22), മൊട്ടേമ്മല്‍ ഫാസില്‍ (23), പി.പി. റാഹില്‍ (25) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ വനത്തില്‍ കുടുങ്ങിയത്. കാഴ്ച കാണാന്‍ പോയ ഇവര്‍ വഴിതെറ്റി കാട്ടില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പ്, അഗ്നിരക്ഷാസേന, നാട്ടുകാര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ മൂന്നു മണിക്കൂറോളം നീണ്ട തെരച്ചിലിലാണ് ഇവരെ കണ്ടെത്തി പുറത്തെത്തിച്ചത്.

വനത്തില്‍ അതിക്രമിച്ച് കയറിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആറു മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. യുവാക്കളെ കുറ്റ്യാടി വനംവകുപ്പ് ഓഫീസില്‍ എത്തിച്ച് ചോദ്യംചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വനഭംഗി ആസ്വദിക്കാന്‍ വേണ്ടിയാണ് എത്തിയതെന്നാണ് യുവാക്കള്‍ നല്‍കിയ മൊഴി.

എംഎ എൻജിനീയറിങ് കോളെജ് വിദ്യാർഥിയുടെ ആത്മഹത്യ: സമരം നിർത്തിവച്ചു

പിഎം കെയേഴ്സിലേക്ക് പണം നൽകാൻ മടിച്ച് നാട്ടുകാർ; ഫണ്ടിൽ 30 ശതമാനം ഇടിവ്

മകളെ പീഡിപ്പിച്ചെന്ന് അയൽക്കാരനെതിരേ വ്യാജ പോക്സോ കേസ്; 5,000 രൂപ പിഴ വിധിച്ച് കോടതി

ഇമ്രാൻഖാന് ആശ്വാസം; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതിയുടെ ഉത്തരവ്

14 മുഖ്യമന്ത്രിമാർ ക്രിമിനൽ കേസിൽ പ്രതികൾ!! വി.ഡി. സതീശനെതിരേ 18 കേസുകൾ!