കെ.പി. ശശികല

 
Crime

സമൂഹമാധ്യമങ്ങളിലൂടെ സ്വഭാവഹത്യ; കെ.പി. ശശികലക്കെതിരേ പൊലീസിൽ പരാതി

അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബവും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

നീതു ചന്ദ്രൻ

കൊച്ചി: നെടുമ്പാശേരി അപകടത്തിൽ മരിച്ചവരെ അപകീർത്തിപ്പെടുത്താൻ ശ്രമം എന്നാരോപിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരേ പൊലീസിൽ പരാതി. ആലുവയിലെ സിപിഐ നേതാവ് ഷിഹാബ് പറേലിയാണ് പരാതി നൽകിയിരിക്കുന്നത്. നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.

ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തിലാണ് മൂന്നു പേർ കൊല്ലപ്പെട്ടത്. മരിച്ച കുട്ടികളുടെ സ്വഭാവഹത്യ നടത്താനും സംഭവത്തെ വർഗീയവത്കരിക്കാനുമാണ് ശശികലയുടെ ശ്രമമെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്.

അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബവും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. ഗോപികയുടെ ബന്ധുവിനെ ഫോണിൽ വിളിച്ച് മാനനഷ്ടക്കേസ് നൽകുമെന്ന് ശശികല ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയർന്നിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് ദാരുണമായ സംഭവവുണ്ടായത്. സ്കൂട്ടർ യാത്രക്കാരായ വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (22), സൗത്ത് കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്. പ്രതിക്കെതിരേ പൊലീസ് നരഹത്യ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.