ഛത്തീസ്ഗഡിൽ 7 വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി; പൊലീസ് നായ മണം പിടിച്ചെത്തിയത് പ്രതിയുടെ വീട്ടിൽ

 

പ്രതീകാത്മക ചിത്രം- എഐ

Crime

ഛത്തീസ്ഗഡിൽ 7 വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി; പൊലീസ് നായ മണം പിടിച്ചെത്തിയത് പ്രതിയുടെ വീട്ടിൽ

ബാംഗോ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദേവ്മതി പാര സ്വദേശി അമിത് ചൗഹാനാണ് അറസ്റ്റിലായത്

MV Desk

റായ്പുർ: ഛത്തീസ്ഗഡിലെ കോർബ ജില്ലയിലുള്ള 7 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ 42 കാരൻ അറസ്റ്റിൽ. ബാംഗോ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദേവ്മതി പാര സ്വദേശി അമിത് ചൗഹാനാണ് അറസ്റ്റിലായത്.

വ‍്യാഴാഴ്ച രാവിലെയോടെ രാജ്ഗമർ പൊലീസ് ചൗക്കി പ്രദേശത്തുള്ള ഒരു കോഴിഫാമിന് പിന്നിലുള്ള കുറ്റിക്കാട്ടിൽ നിന്നുമാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് നായയാണ് പ്രതിയുടെ വീട്ടിലെത്താൻ ഉദ‍്യോഗസ്ഥരെ സഹായിച്ചത്. ഒക്റ്റോബർ 19 തിങ്കളാഴ്ച വീടിനടുത്തുള്ള പലചരക്ക് കടയിൽ നിന്നും എന്തോ സാധനങ്ങൾ വാങ്ങുന്നതിനായി പുറത്തിറങ്ങിയ കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നാലെയാണ് കുട്ടിയുടെ പിതാവ് പൊലീസിനെ സമീപിച്ചത്.

തന്‍റെ നാലു മക്കളോടൊപ്പം നാലു മാസങ്ങൾക്ക് മുൻപാണ് പിതാവ് രാജ്ഗമറിലേക്ക് താമസം മാറിയത്. തുടർന്ന് കുടുംബം പുലർത്താൻ കോഴിഫാമിൽ ജോലി ചെയ്തുവരുകയായിരുന്നു. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ പൊലീസ് നായയും ഫൊറൻസിക് സംഘവും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് നായ മണം പിടിച്ച് രാവൻഭാത്തയിലുള്ള പ്രതിയുടെ വീട്ടിലെത്തി.

ചോദ‍്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. രണ്ടാം ഭാര‍്യയെ കാണാൻ വേണ്ടിയാണ് പ്രതി രാവൻഭാത്തിയിലെത്തിയത്. ഈ സമയം അവിടെ ഒറ്റയ്ക്ക് നിൽകുകയായിരുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ശേഷം സംഭവസ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു.