കുട്ടികളെ വാഷിങ് മെഷീനിൽ ഇരുത്തി, വായിലേക്ക് വെള്ളം സ്പ്രേ ചെയ്തു; ഡേ കെയറിൽ ജീവനക്കാർക്കെതിരേ കേസ്

 

representative image

Crime

കുട്ടികളെ വാഷിങ് മെഷീനിൽ ഇരുത്തി, വായിലേക്ക് വെള്ളം സ്പ്രേ ചെയ്തു; ഡേ കെയറിൽ ജീവനക്കാർക്കെതിരേ കേസ്

രണ്ടും മൂന്നും വയസുള്ള കുട്ടികളാണ് ഈ ക്രൂര പീഡനത്തിന് ഇരകളായത്

Namitha Mohanan

ബംഗളൂരു: ഡേ കെയറിൽ കുട്ടികളെ ശാരീരിക പീഡിനത്തിന് ഇരയാക്കിയ സംഭവത്തിൽ 5 വനിതാ ജീവനക്കാർക്കെതിരേ കേസ്. ബംഗളൂരുവിലെ എച്ച്എഎൽ കാമ്സിനുള്ളിലുള്ള കേപ്ജെമിനി ഐടി കമ്പനിയിലെ ഡേ കെയറിലാണ് സംഭവം.

കുട്ടികളെ വാഷിങ് മെഷീനിലിരുത്തുക, ശൗചാലയത്തിലിരുത്തി വായിലേക്ക് വെള്ളം ചീറ്റുകയും ചെയ്തതായാണ് പരാതി ഉയർന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സംഭവം പുറത്തുവന്നതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഡേ കെയർ നിലവിൽ താത്ക്കാലികമായി അടച്ചു.

രണ്ടും മൂന്നും വയസുള്ള കുട്ടികളാണ് ഈ ക്രൂര പീഡനത്തിന് ഇരകളായത്. കുട്ടികൾ കരയുകയോ വാശിപിടിക്കുകയോ ചെയ്യുമ്പോഴാണ് ജീവനക്കാർ ഇങ്ങനെ ചെയ്യുന്നത്. ഐടി ജീവനക്കാരായ മാതാപിതാക്കൾ ജോലി സമയത്ത് തങ്ങളുടെ കുട്ടികളെ സംരക്ഷിക്കാൻ ഏൽപ്പിക്കുന്ന ഡേ കെയറാണിത്. സംഭവത്തിൽ ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Get updates on WhatsApp

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; കേന്ദ്രത്തിനു പുനഃപരിശോധിക്കാമെന്ന് സുപ്രീം കോടതി

കരുണാനിധിയെന്ന് വിളിച്ചതിൽ പ്രതിഷേധം; നിയമസഭയിൽ ക്ഷമ ചോദിച്ച് വിജയ്

വിഴിഞ്ഞത്തുനിന്ന് കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം; കണ്ടെയ്‌നറുകൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി | Video

പരീക്ഷാ ക്രമക്കേട്; കർണാടകത്തിൽ 21 ഇടങ്ങളിൽ ഇഡി റെയ്ഡ്

അരുണാചൽ പ്രദേശ് സ്വദേശിയുടെ മരണം: എംഎ എഞ്ചീനിയറിങ് കോളെജിൽ വിദ്യാർഥി സമരം ശക്തം