ക്രിസ്റ്റ പൈക്ക്

 
Crime

രണ്ട് തവണ വിഷം കുത്തിവച്ചിട്ടും മരിച്ചില്ല, കൂർക്കം വലിച്ച് ഉറങ്ങി; ക്രിസ്റ്റ പൈക്കിന്‍റെ വധശിക്ഷ നടപ്പാക്കാനായില്ല

യുഎസിലെ ടെന്നിസിയിൽ 200 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത വധശിക്ഷയ്ക്ക് വിധേയയാകുന്നത്

Manju Soman

ടെന്നിസി: യുഎസിൽ വധശിക്ഷയ്ക്ക് വിധിച്ച ക്രിസ്റ്റ പൈക്കിന്‍റെ ശിക്ഷ നടപ്പാക്കാനായില്ല. മാരതമായ വിഷം കുത്തിവച്ചിട്ടും ക്രിസ്റ്റ മരണപ്പെട്ടില്ല. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുഎസിലെ ടെന്നിസിയിൽ 200 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത വധശിക്ഷയ്ക്ക് വിധേയയാകുന്നത്.

പെന്‍റോബാർബിറ്റാൾ എന്ന വിഷമരുന്ന് കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. ബുധനാഴ്ച രാത്രി റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് ക്രിസ്റ്റയെ വിഷം കുത്തിവച്ചത്. രണ്ട് തവണ വിഷം കുത്തിവച്ചെങ്കിലും ഇവർ അബോധാവസ്ഥയിലേക്ക് പോവുകയോ ഹൃദയമിടിപ്പ് നിലയ്ക്കുകയോ ചെയ്തില്ല. മാത്രമല്ല വധശിക്ഷ നടപ്പാക്കുന്നതിനിടെ ഇവർ കൂർക്കം വലിച്ച് ഉറങ്ങുന്നതാണ് കണ്ടത്.

Get updates on WhatsApp Trusted source on Google

ഇതെത്തുടർന്നാണ് ജീവൻ രക്ഷാ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകർ അടിയന്തര ഹർജി നൽകി. തുടർന്ന് വധശിക്ഷ നിർത്തിവച്ച് പുറത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ ആരോഗ്യത്തേക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

പെന്‍റോബാർബിറ്റാൾ എന്ന മരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള വധശിക്ഷ രീതിയിലെ വീഴ്ചകളെക്കുറിച്ച് മുൻപുതന്നെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. 18ാം വയസിൽ തന്‍റെ സഹപാഠിയെ കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റി പൈക്കിനെ വധശിക്ഷയ്ക്ക് വിധിച്ചത്. 19 കാരിയായ കൊളീൻ സ്ലെമ്മറാണ് കൊലചെയ്യപ്പെട്ടത്. നീണ്ട വർഷത്തെ നിയമപോരാട്ടത്തിനു ശേഷം 50ാം വയസിലാണ് ക്രിസ്റ്റി വധശിക്ഷ നേരിട്ടത്.