ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചെത്തിയ കവർച്ചക്കാർ 

 
Crime

ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിട്ട് സിനിമാ സ്റ്റൈൽ കവർച്ച; മഹാരാഷ്ട്രയിൽ ജ്വല്ലറിയിൽ തോക്കുചൂണ്ടി സ്വർണം മോഷ്ടിച്ചു

ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്ന ഇവർ പിസ്റ്റളുകളും റൈഫിളുകളും ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് സ്വർണാഭരണങ്ങൾ കൊള്ളയടിച്ചത്

Sarath Nath MS

മുംബൈ: മഹാരാഷ്ട്രയിലെ പല്ഘർ ജില്ലയിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ധരിച്ചെത്തിയ മൂന്നു ആയുധധാരികൾ ജ്വല്ലറിയിൽ കയറി തോക്കുചൂണ്ടി ലക്ഷക്കണക്കിനു രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു. പകൽസമയത്ത് നടന്ന കവർച്ചയുടെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ബൈക്കുകളിൽ എത്തിയ മൂന്നംഗ സംഘം നേരെ ലക്ഷ്മി ജ്വല്ലേഴ്സ് എന്ന കടയിലേക്ക് കയറുകയായിരുന്നു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്ന ഇവർ പിസ്റ്റളുകളും റൈഫിളുകളും ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി. തുടർന്ന് കടയിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ കൊള്ളയടിച്ചു. ഇതിനുശേഷം പുറത്തിറങ്ങിയ സംഘം രക്ഷപ്പെടുന്നതിനിടെ നിരവധി തവണ ആകാശത്തേക്ക് വെടിയുതിർത്ത് പരിസരത്തുണ്ടായിരുന്നവരെയും ഭീഷണിപ്പെടുത്തി.

വെടിയൊച്ച കേട്ട് പ്രദേശത്ത് പരിഭ്രാന്തി പടർന്നെങ്കിലും ആരും ഇടപെടാൻ ധൈര്യപ്പെട്ടില്ല. തുടർന്ന് കവർച്ചാസംഘം ബൈക്കുകളിൽ തന്നെ അതിവേഗം രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം പ്രതികളെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളെ കണ്ടെത്താനുള്ള വ്യാപക തിരച്ചിൽ തുടരുകയാണ്. കവർന്ന ആഭരണങ്ങളുടെ കൃത്യമായ മൂല്യം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി