ആർ. പ്രേംകുമാർ

 
Crime

ബിഎൽഎം സാമ്പത്തിക തിരിമറി കേസിൽ ആർ. പ്രേംകുമാറിന്‍റെ അടുത്ത ബന്ധുക്കളെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തു

ആർ. പ്രേംകുമാറിന്‍റെ ഭാര‍്യ പ്രഭ, മകൻ, മരുമകൻ എന്നിവരെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തത്

MV Desk

തിരുവനന്തപുരം: ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ ആർ. പ്രേംകുമാറിന്‍റെ ഭാര‍്യ പ്രഭ, മകൻ, മരുമകൻ എന്നിവരെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തു. ഹൗസിങ് സൊസൈറ്റി വഴി സാധാരണക്കാരായ ജനങ്ങളിൽ നിന്നും സമാഹരിച്ച നിക്ഷേപത്തുക യാതൊരു ചട്ടങ്ങളും പാലിക്കാതെ പ്രേംകുമാർ ഇവരുടെ അക്കൗണ്ടുകളിലേക്ക് വക മാറ്റിയെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ക്രൈംബ്രാഞ്ചിന്‍റെ കോഴിക്കോട് യൂണിറ്റിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇവരെ പ്രതി ചേർത്തിരിക്കുന്നത്. പ്രതി ചേർത്തവരെ വൈകാതെ തന്നെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തേക്കും. അതേസമയം, പ്രേംകുമാറിന്‍റെ മുൻകൂർ ജാമ‍്യാപേക്ഷ അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും. കേസിൽ 103 കോടി രൂപയുടെ സ്ഥാവര, ജംഗമ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചിരുന്നു.