ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയുമായി സൗഹൃദത്തിലായി; ദളിത് യുവാവിനെ അടിച്ചുകൊന്നു

 
Crime

ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയുമായി സൗഹൃദത്തിലായി; ദളിത് യുവാവിനെ അടിച്ചുകൊന്നു

18 കാരനായ കേതൻ ലാൽ എന്ന യുവാവാണ് മരിച്ചത്

Namitha Mohanan

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാൾ ജില്ലയിൽ ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയുമായി സൗഹൃദത്തിലായ ദളിത് യുവാവായ 18 കാരനെ അടിച്ചുകൊന്നു. സംഭവത്തിൽ കൊല്ലപ്പെട്ട യുവാവിന്‍റെ സുഹൃത്തുക്കൾക്കും പരുക്കേറ്റു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കേതൻ ലാൽ എന്ന യുവാവാണ് മരിച്ചത്. കേതൻ കഴിഞ്ഞ 6 മാസമായി ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയുമായി സൗഹൃദത്തിലായത്. തുടർന്ന് പെൺകുട്ടി വിളിച്ചതിനെ തുടർന്ന് കേതനും സുഹൃത്ത് ദിവാകറും കൂടി രാതി 11 മണിയോടെ അവളുടെ ഗ്രാമമായ ഖോൽഗഢിലേക്ക് എത്തിയത്. ഇവിടെ എത്തിയതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ ഇരുവരെയും മുറിയിൽ ഇട്ട് പൂട്ടുകയും വടിവാളും മറ്റുമുപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.

തുടർന്ന് പിറ്റേന്ന് രാവിലെ കേതന്‍റെ പിതാവിനെ പെൺകുട്ടിയുടെ പിതാവ് വിളിക്കുകയും മകനെ കൂട്ടിക്കൊണ്ട് പോവാൻ പറയുകയുമായിരുന്നു. ഇത് പ്രകാരം കേരന്‍റെ പിതാവ് എത്തിയപ്പോഴാണ് മകനെ ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പിന്നീട് ഉടൻ തന്നെ കേതന്‍റെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരേ കൊലപാതകക്കുറ്റം, എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) എന്നീ നിയമങ്ങള്‍ പ്രകാരം കേസെടുത്തത്. പ്രദേശത്ത് മുൻപും സമാനമായ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.

കരസേന മേധാവിയായി ലെഫ്റ്റനന്‍റ് ജനറൽ ധീരജ് സേത്തിനെ നിയമിച്ചു

വ്യോമസേനാ വിമാനം തകർന്നു വീണു; അഞ്ച് സൈനികർക്ക് വീരമൃത്യു

കേന്ദ്രീയ വിദ്യാലയങ്ങളിൽ 6,9 ക്ലാസുകളിൽ സംസ്കൃതം സെക്ഷൻ ഉറപ്പാക്കണം; നിബന്ധനയുമായി കെവിഎസ്

തൃശൂരിലും ഷിഗെല്ല; വടക്കാഞ്ചേരിയിൽ 2 കുട്ടികൾക്ക് രോഗ ബാധ

ഷൂ ഇടുന്നതിനിടെ യുവതിക്ക് മൂർഖൻ പാമ്പിന്‍റെ കടിയേറ്റു; 24കാരി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍