ബലാത്സംഗമുണ്ടായ സ്ലീപ്പർ ബസ് പൊലീസ് കസ്റ്റഡിയിൽ.

 
Crime

ഡൽഹിയിൽ വീണ്ടും ബസിൽ ബലാത്സംഗം; ഡ്രൈവറും കണ്ടക്റ്ററും പിടിയിൽ

ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസ്സിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

MV Desk

ന്യൂഡൽഹി: നിർഭയ കേസിന്‍റെ ഓർമകൾ മങ്ങും മുൻപേ രാജ്യതലസ്ഥാനത്ത് വീണ്ടും ബസിൽ ബലാത്സംഗം. ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസ്സിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ ഡ്രൈവറെയും കണ്ടക്റ്ററെയും പൊലീസ് അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

മേയ് 12-നാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്ലീപ്പർ ബസിനുള്ളിൽ വച്ച് ഡ്രൈവറും കണ്ടക്റ്ററും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കൃത്യത്തിന് ഉപയോഗിച്ച ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

4 ദിവസം ബാങ്ക് പണിമുടക്ക്, 9 ദിവസം അടഞ്ഞു കിടക്കും; അവധി കൂട്ടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

പഞ്ചാബിലെയും ഗുജറാത്തിലെയും സ്കൂളുകൾ തമ്മിൽ താരതമ‍്യം ചെയ്യാൻ ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാൾ

ശ്രീലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി പ്രസിദ്ധ് കൃഷ്ണ; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ പിടിമുറുക്കുന്നു

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ‍്യാർഥികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ഫഡ്നാവിസിന് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി

പ്രിയദർശിനി ബസുകൾക്കെതിരേ ആക്രമണം; ചില്ലുകൾ തകർത്ത് അജ്ഞാതർ