ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിളും ഭാര്യയും ഫ്ലാറ്റിൽ മരിച്ച നിലയിൽ

 
Crime

ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിളും ഭാര്യയും ഫ്ലാറ്റിൽ മരിച്ച നിലയിൽ

ഡൽഹിയിലെ നരേലെയിൽ ശനിയാഴ്ചയാണ് സംഭവം

Sarath Nath MS

ന്യൂഡൽഹി: ഡൽഹി പൊലീസിലെ ഹെഡ് കോൺസ്റ്റബിളിനെയും ഭാര്യയെയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ നരേലെയിൽ ശനിയാഴ്ചയാണ് സംഭവം.

ഹെഡ് കോൺസ്റ്റബിൾ മോനു (40), ഭാര്യ മീനു (35) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മക്കൾ ഫ്ലാറ്റിൽ എത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിൽ മുട്ടിയിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് കുട്ടികൾ അയൽവാസികളെ വിവരമറിയിച്ചു. തുടർന്ന് അയൽവാസികളെത്തി ജനലിലൂടെ അകത്തേക്ക് നോക്കിയപ്പോൾ യുവതി മരിച്ചുകിടക്കുന്നതായും മോനുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.

തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ പൊലീസും അഗ്നിരക്ഷാസേനയും എത്തി വാതിൽ തകർത്താണ് അകത്ത് പ്രവേശിച്ചത്. ഫ്ലാറ്റിലെ ഒരേ മുറിയിൽ നിന്നാണ് മോനുവിന്‍റെയും മീനുവിന്‍റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി രാജാ ഹരിശ്ചന്ദ്ര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ദമ്പതികൾക്കിടയിൽ എന്തെങ്കിലും തർക്കം ഉണ്ടായിരുന്നോയെന്നത് ഉൾപ്പെടെ മരണത്തിന് പിന്നിലെ സാധ്യമായ എല്ലാ കാരണങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ

പന്തെറിയാൻ പ്രായസമുള്ള ബാറ്റർ ആര്? വെളിപ്പെടുത്തി റാഷിദ് ഖാൻ

'മീൻ കറി തന്നാൽ പട്ടയം ശരിയാക്കാം'; വില്ലേജ് ഓഫിസറുടെ വിചിത്രമായ കൈക്കൂലി കേട്ട് ഞെട്ടി കർഷകൻ, സസ്പെൻഷൻ

"UDF സർ‌ക്കാരിനെ വിമർശിക്കാനില്ല, വൈദ്യുത പ്രതിസന്ധിയിൽ മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്": സുരേഷ് ഗോപി

1965 ഇന്ത്യ-പാക് യുദ്ധത്തിലെ വീരനായകൻ ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് എ.ടി. കുക്ക് അന്തരിച്ചു; ആദരാഞ്ജലി അർപ്പിച്ച് വ്യോമസേന