മോഹൻ യാദവ്

 
Crime

കഞ്ചാവ് വാങ്ങാൻ 60 രൂപ കൊടുത്തില്ല, 28കാരൻ അമ്മയെ കോടാലിക്ക് വെട്ടിക്കൊന്നു

കഴുത്തിൽ അഞ്ച് തവണയിൽ അധികം തവണ വെട്ടുകയായിരുന്നു

Manju Soman

ലഖ്നൗ: കഞ്ചാവ് വാങ്ങാൻ പണം കൊടുക്കാത്തതിന്‍റെ പേരിൽ 28കാരൻ അമ്മയെ വെട്ടിക്കൊന്നു. ഉത്തർപ്രദേശിലെ മഹാബ ജില്ലയിലാണ് സംഭവുമുണ്ടായത്. 51 കാരിയായ മുള ദേവിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മോഹൻ യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഞ്ചാവ് വാങ്ങാൻ 60 രൂപ ചോദിച്ചിട്ട് നൽകാതിരുന്നതാണ് മോഹനെ പ്രകോപിപ്പിച്ചത്. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല, വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന കോടാലി ഉപയോഗിച്ചാണ് അമ്മയെ വെട്ടിയത്. കഴുത്തിൽ അഞ്ച് തവണയിൽ അധികം തവണ വെട്ടുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മുള ദേവി മരിച്ചു. തുടർന്ന് അമ്മയുടെ മൃതദേഹത്തിന് അരികിൽ രണ്ട് മണിക്കൂറോളം നേരമാണ് മോഹൻ ഇരുത്തത്.

മൂത്ത മകൻ സോഹൻ യാദവ് എത്തിയൾ കൊല്ലപ്പെട്ട നിലയിൽ അമ്മയെ കണ്ടെത്തുകയായിരുന്നു. സോഹന്‍റെ കരച്ചിൽ കേട്ട് എത്തിയ പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ലഹരിക്ക് അടിമയായ മോഹൻ കഞ്ചാവ് വാങ്ങാനുള്ള പണം ചോദിച്ച് അമ്മയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു.

ക്യാബിനിൽ നിന്ന് കരിഞ്ഞ മണം വന്നിട്ടും നിർത്താതെ സിഗരറ്റ് വലിച്ച് ഡ്രൈവർ; യുപിയിൽ ബസിന് തീപിടിച്ച സംഭവത്തിൽ യാത്രക്കാരന്‍റെ വെളിപ്പെടുത്തൽ

ഇനി ഫോട്ടോ പരസ്യമാവുമെന്ന് പേടിക്കണ്ട; പിഴ നോട്ടീസിലെ ചിത്രങ്ങൾ ഒഴിവാക്കി എംവിഡി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണം; വെള്ളിയാഴ്ച ലോക് ഭവനിലേക്ക് കെപിസിസി മാർച്ച്

കേരളം ഉൾപ്പെടെ നാല് ഹൈക്കോടതികളിലെ അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

ചൈനയും അമെരിക്കയും എതിരാളികളല്ല, പങ്കാളികളാകണം: ഷി ജിൻപിങ്