രവി മോഹൻ

 
Crime

വജ്രാഭരണം കാണാനില്ല, നടൻ രവി മോഹന്‍റെ വീട്ടിൽ ജോലിക്കാരെ തടഞ്ഞു വച്ചു; രക്ഷപെടുത്തി പൊലീസ്

രണ്ട് സ്ത്രീകളെയും ഒരു ആൺകുട്ടിയെയും തടഞ്ഞു വച്ച് ചോദ്യം ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

നീതു ചന്ദ്രൻ

ചെന്നൈ: 10 ലക്ഷം രൂപയുടെ വജ്രാഭരണം കാണാതായതിനെത്തുടർന്ന് നടൻ രവി മോഹന്‍റെ വീട്ടിൽ ജോലിക്കാരെ തടഞ്ഞു വച്ചതായി പരാതി. തിങ്കളാഴ്ച ജോലിക്കു പോയവർ ഇതു വരെ തിരിച്ചെത്തിയിട്ടില്ലെന്ന് കാണിച്ച് ജോലിക്കാരുടെ കുടുംബാംഗങ്ങൾ പൊലീസിനെ സമീപിച്ചപ്പോഴാണ് ഇക്കാര്യം പുറത്തു വന്നത്. നീലാങ്കരൈ പൊലീസാണ് താരത്തിന്‍റെ വീട്ടിലെത്തി അന്വേഷണം നടത്തിയത്.

രണ്ട് സ്ത്രീകളെയും ഒരു ആൺകുട്ടിയെയും തടഞ്ഞു വച്ച് ചോദ്യം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഈ സമയത്ത് നടൻ വീട്ടിലുണ്ടായിരുന്നോ എന്നതിൽ വ്യക്തതയില്ല.

മോഷണം നടന്നാൽ സ്വന്തം നിലയിൽ ചോദ്യം ചെയ്യുകയല്ല പൊലീസിനെ സമീപിക്കുകയാണ് വേണ്ടതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജോലിക്കാരെ താരത്തിന്‍റെ വീട്ടിൽ നിന്ന് രക്ഷപെടുത്തി. തൊട്ടുപിന്നാലെ നടന്‍റെ മാനേജർ മോഷണത്തിൽ പരാതി നൽകിയിട്ടുണ്ട്.

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മഴ മുടക്കി

മാധ്യമ പ്രവർത്തകർ തിക്കും തിരക്കും കൂട്ടുന്നു; മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സുരക്ഷ കൂട്ടും

പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി; സസ്പെൻഷന് പിന്നാലെ കണ്ടക്റ്റർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു

മരിച്ചയാളുടെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു; എസ്ബിഐ മുൻ മാനെജർക്ക് ഒരു വർഷം കഠിനതടവ്

പക്കോഡയ്ക്കൊപ്പം പച്ച ചട്ണി നൽകിയില്ല; കൂട്ടത്തല്ല്, നാലു പേർക്ക് പരുക്ക്|Video