ഓണം ബമ്പർ അടിച്ചില്ല; ലോട്ടറി വിൽപ്പനക്കാരിയെ കുത്തി തമിഴ്നാട് സ്വദേശി

 
Crime

ഓണം ബമ്പർ അടിച്ചില്ല; ലോട്ടറി വിൽപ്പനക്കാരിയെ കുത്തി തമിഴ്നാട് സ്വദേശി

വിനീതയുടെ പൂങ്കാവനം എന്ന ലോട്ടറി കടയിൽ നിന്നാണ് ശിവകുമാർ സ്ഥിരമായി ലോട്ടറി വാങ്ങിയിരുന്നത്.

MV Desk

വയനാട്: ഓണം ബമ്പർ ലോട്ടറി അടിക്കാത്തതിന്‍റെ പേരിൽ ലോട്ടറി വിൽപ്പനക്കാരിയെ കുത്തി പരുക്കേൽപ്പിച്ചയാൾ പിടിയിൽ. തമിഴ്നാട് സ്വദേശി ശിവകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വയനാട് നെന്മേനി നമ്പ്യാർകുന്നിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന വിനീത രജീഷാണ് ആക്രമിക്കപ്പെട്ടത്. വിനീതയുടെ പൂങ്കാവനം എന്ന ലോട്ടറി കടയിൽ നിന്നാണ് ശിവകുമാർ സ്ഥിരമായി ലോട്ടറി വാങ്ങിയിരുന്നത്.

ഞായറാഴ്ച രാവിലെ കടയിലെത്തിയ ശിവകുമാർ ബമ്പർ ലോട്ടറിയിൽ സമ്മാനമൊന്നുമില്ലെന്ന പേരിൽ വിനീതയുമായി വഴക്കിട്ടിരുന്നു. തൊട്ടു പിന്നാലെയാണ് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിയത്.

വിനീതയുടെ കഴുത്തിലും തലയിലും പല തവണ കുത്തിയിട്ടുണ്ട്. നാട്ടുകാരാണ് വിനീതയെ ആശുപത്രിയിലെത്തിച്ചത്. രക്ഷപെടാൻ ശ്രമിച്ച ശിവകുമാറിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

സോഷ‍്യൽ മീഡിയയിലൂടെ അപകീർത്തി പരാമർശം; അൻസിബയുടെ പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരേ കേസ്

കാറിൽ നിന്ന് 43 കിലോ ലഹരിമരുന്ന് പിടിച്ചു, മലയാളിയുടെ വധശിക്ഷ നടപ്പാക്കി സൗദി

സ്കൂട്ടറിനു പുറകിലെ ഗിറ്റാറിന് ഹെൽമറ്റ് ഇല്ല; 500 രൂപ പിഴയിട്ട് എഐ ക്യാമറ

കാര‍്യവട്ടം ഏകദിനം; ടോപ് ഗിയറിൽ കുതിച്ച് വിൻഡീസ് പട, വലഞ്ഞ് ഇന്ത‍്യൻ ബൗളർമാർ

ഒരു കൈകൊണ്ട് ഫോൺ‌ തട്ടിപ്പറിച്ചു, മറുകൈകൊണ്ട് യുവാവിന്‍റെ മുഖത്തടിച്ച് മന്ത്രി; വിഡിയോ വൈറൽ