ആലപ്പുഴയിൽ അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നു

 

representative image

Crime

കുടുംബപ്രശ്നങ്ങളെച്ചൊല്ലി തർക്കം; ആലപ്പുഴയിൽ അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നു

തർക്കത്തിനിടെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു

Sarath Nath MS

ആലപ്പുഴ: കുടുംബപ്രശ്നങ്ങളെച്ചൊല്ലിയുള്ള തർക്കത്തിനിടെ അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊലപ്പെടുത്തി. ആലപ്പുഴ ചാരുംമൂടിന് സമീപം ഇടക്കുന്നത്ത് ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ‌

ജയകുമാരി (45) ആണ് കൊല്ലപ്പെട്ടത്. ജയകുമാരിയുടെ മകളുടെ ഭർത്താവായ ജോജി ജോസഫ് ആണ് കൊലപാതകം നടത്തിയത്. കൃത്യത്തിനുശേഷം ഇയാൾ കടന്നുകളഞ്ഞു.

ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ കുട്ടിയെ കാണണമെന്ന് പറഞ്ഞാണ് ജോജി വീട്ടിലെത്തിയത്. ഭാര്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെച്ചൊല്ലി ജോജിയും യുവതിയുടെ കുടുംബാംഗങ്ങളും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ജോജി കത്തി ഉപയോഗിച്ച് ജയകുമാരിയെ കുത്തിയെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ പിടികൂടാനായി പൊലീസ് ഊർജിത ശ്രമം തുടരുകയാണ്. സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തു.