കുത്തി വച്ച് മയക്കി ബലാത്സംഗം ചെയ്തു; ആയുർവേദ ഡോക്റ്റർക്കെതിരേ പരാതി, ആശുപത്രി പൂട്ടിച്ചു

 
Crime

കുത്തി വച്ച് മയക്കി ബലാത്സംഗം ചെയ്തു; ആയുർവേദ ഡോക്റ്റർക്കെതിരേ പരാതി, ആശുപത്രി പൂട്ടിച്ചു

ഡോക്റ്ററുടെ സർട്ടിഫിക്കറ്റ് മരവിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.

നീതു ചന്ദ്രൻ

ലക്നൗ: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 18കാരിയെ ആയുർവേദ ഡോക്റ്റർ മരുന്നു കുത്തി വച്ച് മയക്കി ബലാത്സംഗം ചെയ്തതായി പരാതി. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. തേജസ് ആശുപത്രിയിൽ മേയ് 18നാണ് അതിക്രമം നടന്നത്. പരാതിയെത്തുടർന്ന് ആരോഗ്യ വകുപ്പ് ആശുപത്രി പൂട്ടാൻ ഉത്തരവിട്ടു. ഡോക്റ്ററുടെ സർട്ടിഫിക്കറ്റ് മരവിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.

ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് മേയ് 18ന് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു പരാതിക്കാരി. ചികിത്സയ്ക്കിടെ തന്നെ ഡോക്റ്റർ ഒറ്റയ്ക്ക് ഓപ്പറേഷൻ തിയെറ്ററിലേക്ക് വിളിപ്പിച്ചുവെന്നും അകത്തുണ്ടായിരുന്ന വനിതാ ജീവനക്കാരികളെ ഉൾപ്പെടെ പുറത്താക്കിയ ശേഷം മയക്കുന്ന ഇൻജെക്ഷൻ നൽകിയെന്നും പിന്നീട് ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി.

ഇൻജെക്ഷന്‍റെ മയക്കം മാറിയപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞതെന്നും പരാതിയിലുണ്ട്. പ്രതിയായ ഡോക്റ്റർ സിതാപുർ ജില്ലാ സ്വദേശിയാണ്. ഇയാളെ ചോദ്യം ചെയ്യും. പരാതിക്കാരിയെ വൗദ്യപരിശോധനയ്ക്ക് വിധേയയാക്കും.

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം

"ബിജെപി സ്ഥാനാർഥിയാകാൻ ജ്ഞാനേഷ് കുമാർ നിർബന്ധിച്ചു"; വെളിപ്പെടുത്തലുമായി ജിജി തോംസൺ

എസ്ഐആർ: എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ഏഷ്യൻ ഗെയിംസിൽ രണ്ടാം വെള്ളിയുമായി കോഴിക്കോട്ടുകാരി