ശ്രീകുമാർ

 
Crime

വീട്ടിലെത്താൻ വൈകിയതിന് ഭാര്യയ്ക്ക് ക്രൂര മർദനം; ബിജെപി തൃശൂർ സൗത്ത് പ്രസിഡന്‍റിനെതിരേ വധശ്രമത്തിന് കേസ്

വീട്ടിലെത്താൻ വൈകി എന്നാരോപിച്ച് ഭാര്യയുടെ തല ചുമരിലിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്നാണ് പരാതി

Namitha Mohanan

തൃശൂർ‌: ഭാര്യയെ ക്രൂരമായി മർദിച്ചെന്നാരോപിച്ച് ബിജെപി നേതാവിനെതിരേ കേസ്. ബിജെപി തൃശൂർ സൗത്ത് പ്രസിഡന്‍റ് ശ്രീകുമാറിനെതിരേയാണ് വധശ്രമമടക്കമുള്ള കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാര്യ വൈകിവന്നതിന് ശ്രീകുമാർ ക്രൂരമായി മർദിച്ചെന്നാണ് പരാതി. മർദനമേറ്റ ഭാര്യ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ചയാണ് സംഭവം. വീട്ടിലെത്താൻ വൈകി എന്നാരോപിച്ച് ഭാര്യയുടെ തല ചുമരിലിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്നാണ് പരാതി. ഭാര്യയുടെ പരാതിയിൽ ഗാർ‌ഹിക പീഡനം, വധശ്രമം എന്നിവ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

ഏഷ‍്യ കപ്പ് ഫൈനലിൽ ലേഡീസ് റൺ ഫെസ്റ്റ്

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ