തലസ്ഥാനത്ത് ലഹരിമാഫിയയുടെ വിളയാട്ടം; പൊലീസുകാർക്ക് നേരെ വാഹനം ഇടിച്ചുകയറ്റി, 4 പേർക്ക് പരുക്ക്

 

file image

Crime

തലസ്ഥാനത്ത് ലഹരി സംഘത്തിന്‍റെ വിളയാട്ടം; പൊലീസുകാർക്ക് നേരെ വാഹനം ഇടിച്ചുകയറ്റി, 4 പേർക്ക് പരുക്ക്

കൈയ്ക്ക് പരുക്കേറ്റതിനെത്തുടർന്ന് ഡാൻസാഫ് സംഘത്തിലെ സിപിഒ ദീപുരാജിനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Aswin AM

തിരുവനന്തപുരം: തലസ്ഥാനത്തെ കഴക്കൂട്ടത്ത് പൊലീസ് ഉദ‍്യോഗസ്ഥർക്ക് നേരെ ലഹരി സംഘം വാഹനം ഇടിച്ചുകയറ്റി. സംഭവത്തിൽ നാലു പൊലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട്. കൈയ്ക്ക് പരുക്കേറ്റതിനെത്തുടർന്ന് ഡാൻസാഫ് സംഘത്തിലെ സിപിഒ ദീപുരാജിനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

3 പേർ പിടിയിലായിട്ടുണ്ട്. തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് സ്വദേശി രതീഷ്, കാസർഗോഡ് സ്വദേശി സ്വാലി എന്നിവരാണ് പിടിയിലായത്. ഇവരെല്ലാം ലഹരിയിലായിരുന്നുവെന്ന് പൊലീസ് വ‍്യക്തമാക്കി.

എംഡിഎംഎയുമായി ഇവർ വരുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. ഇതിനിടെ സംശയകരമായി കണ്ട ഥാർ ജീപ്പ് തടഞ്ഞ പൊലീസുകാർക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു ഇവർ. മൂവർ സംഘത്തിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.