ഡിവൈഎഫ്ഐ നേതാവ് ടി.എസ്. ഷിയാസ്
ഇടുക്കി: തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് തെക്കുംഭാഗം ഡിവിഷനിലേക്ക് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ടി.എസ്. ഷിയാസും കൂട്ടാളികളായ ആഷിഖ്, നിഹാൻ, ആർഷിത് എന്നിവരുമാണ് അറസ്റ്റിലായിരിക്കുന്നത്.
18 ഗ്രാം എംഡിഎംഎയും 10ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇടവെട്ടിയിൽ വച്ച് തൊടുപുഴ പൊലീസാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആളാണ് ഡിവൈഎഫ്‌ഐ നേതാവായ ഷിയാസ്.
ലഹരി ഉപയോഗത്തെ തുടർന്ന് നേരത്തെ ഷിയാസിനെ അച്ചടക്ക നടപടിക്ക് വിധേയമാക്കിയിരുന്നു. ഡിഅഡിക്ഷൻ സെന്‍ററിലെ ചികിത്സയ്ക്ക് ശേഷമാണ് വീണ്ടും പാർട്ടി പ്രവർത്തനത്തനത്തിൽ അദ്ദേഹം സജീവമായത്.