Karuvannur Service Cooperative Bank 
Crime

കരുവന്നൂർ കള്ളപ്പണക്കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ

കേസുമായി ബന്ധപ്പെട്ട് ഇഡി സമർപ്പിച്ച ആദ്യഘട്ട കുറ്റപത്രത്തിൽ പതിനൊന്നാം പ്രതിയാണ് അനിൽ കുമാർ

ajeena pa

കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസിൽ തൃശൂർ സ്വദേശി അനിൽ കുമാറിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. തുടർച്ചയായി സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

കൊച്ചിയിലെ കോടതിയിലാണ് അനിൽകുമാറിനെ ഹാജരാക്കിയത്. കേസുമായി ബന്ധപ്പെട്ട് ഇഡി സമർപ്പിച്ച ആദ്യഘട്ട കുറ്റപത്രത്തിൽ പതിനൊന്നാം പ്രതിയാണ് അനിൽ കുമാർ. ബാങ്കിൽ നിന്നും വൻതുക ലോണെടുത്തു കബളിപ്പിച്ചെന്നും 18 കോടി തട്ടിയെടുത്തെന്നുമാണ് അനിൽകുമാറിനെതിരായ ആരോപണം. 2021 ഓഗസ്റ്റിലാണ് കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി ആദ്യ കേസ് രജിസ്റ്റർ ചെയ്യുന്നത്. അതിനുശേഷം രണ്ടുവർഷം പിന്നിടുമ്പോഴാണ് ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത്.

യുഎഇയിലെ ആമസോൺ ഡേറ്റാസെന്‍ററിന് നേരേ ആക്രമണം; പ്രവർത്തനം നിർത്തിവെച്ചു

ടൂറിസ്റ്റുകളായി എത്തിയവർക്ക് വയനാടിന്‍റെ വേദന അറിയില്ലെന്ന് രമ്യ ഹരിദാസ്; പ്രിയങ്ക നിങ്ങളുടെ ആളല്ലേ എന്ന് നെറ്റിസൺസ്

സംവിധായകൻ ചിദംബരത്തിനെതിരേ ലൈംഗികാതിക്രമ കേസ്

ഗൾഫ് മേഖലയിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിയേക്കും

ആറ്റുകാൽ പൊങ്കാല ചൊവ്വാഴ്ച; തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം