ഇന്ത്യൻ പൗരനായ ഹർമൻവീർ സിങ്ങിനെതിരെ അമെരിക്കൻ ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്ബിഐ പുറത്തിറക്കിയ വാണ്ടഡ് നോട്ടീസ്

 
Crime

മയക്കു മരുന്നു കടത്തു കേസിൽ ഇന്ത്യൻ പൗരനെതിരേ വാണ്ടഡ് നോട്ടീസ് പുറപ്പെടുവിച്ച് അമെരിക്ക

അന്തർദേശീയ കുറ്റകൃത്യ സംഘങ്ങളെ ലക്ഷ്യമിട്ട് വിവിധ രാജ്യങ്ങളിലെ നിയമപാലന ഏജൻസികൾ സംയുക്തമായി നടത്തിയ "ഓപ്പറേഷൻ ഹാർഡ് ബോൾ" നടപടികളുടെ ഭാഗമായാണ് എഫ്ബിഐയുടെ നടപടി

Reena Varghese

വാഷിങ്ടൺ: മയക്കുമരുന്നു കടത്തു കേസിൽ ഇന്ത്യൻ പൗരനെതിരേ വാണ്ടഡ് നോട്ടീസ് പുറപ്പെടുവിച്ച് അമെരിക്ക. ക്യാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന "രവീന്ദർ ധന്ദ' എന്ന സംഘടിത കുറ്റകൃത്യ സംഘത്തിന് വേണ്ടി മയക്കുമരുന്നു കടത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഇന്ത്യൻ പൗരനായ ഹർമൻവീർ സിങ്ങിനെതിരെ അമെരിക്കൻ ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്ബിഐ വാണ്ടഡ് നോട്ടീസ് പുറത്തിറക്കിയത്.

ലോറൻസ് ബിഷ്ണോയ്, ജഗ്ഗു ഭഗവാൻപുരിയ, രവീന്ദർ ധന്ദ എന്നിവർ നേതൃത്വം നൽകുന്ന അന്തർദേശീയ കുറ്റകൃത്യ സംഘങ്ങളെ ലക്ഷ്യമിട്ട് വിവിധ രാജ്യങ്ങളിലെ നിയമപാലന ഏജൻസികൾ സംയുക്തമായി നടത്തിയ "ഓപ്പറേഷൻ ഹാർഡ് ബോൾ" നടപടികളുടെ ഭാഗമായാണ് എഫ്ബിഐയുടെ നടപടി.

മയക്കുമരുന്നുകൾ വിതരണം ചെയ്യാനും വിതരണം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കാനും നടത്തിയ ഗൂഢാലോചനകളിലും മയക്കുമരുന്നുകൾ വിദേശത്തേയ്ക്കു കയറ്റുമതി ചെയ്യാനുള്ള ഗൂഢാലോചനയിലും പങ്കാളിയായ അന്തർദേശീയ കുറ്റകൃത്യ സംഘത്തിലെ അംഗമാണെന്നാണ് ഹർമൻ വീർ സിങിനെതിരായ ആരോപണം. അതിനാലാണ് ഇയാളെ തിരയുന്നത് എന്നാണ് എഫ്ബിഐ പ്രസ്താവനയിലുള്ളത്.

എഫ്ബിഐയുടെ വിവരമനുസരിച്ച് ക്യാനഡയിലെ വാങ്കൂവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന രവീന്ദർ ധന്ദ ഓർഗനൈസ്ഡ് ക്രൈം ഗ്രൂപ്പ്, അമെരിക്ക, ക്യാനഡ, മെക്സിക്കോ എന്നിവിടങ്ങളിലാകെ പ്രവർത്തിക്കുന്ന മയക്കുമരുന്നു കടത്ത് ശൃംഖലകൾക്കായി വൻതോതിൽ കൊക്കെയ്നും മെത്താംഫെറ്റാമിനും കടത്തിയെന്നാണ് ആരോപണം.

2026 ജൂൺ 23ന് കാലിഫോർണിയയിലെ ലോസ് ആഞ്ചലസിലുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതി (സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് ഒഫ് കാലിഫോര്‍ണിയ)ഹർമൻവീർ സിങ്ങിനെതിരേ ഫെഡറൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

ഈ മാസം ആദ്യം അമെരിക്ക, ക്യാനഡ, യൂറോപ്പ് എന്നിവിടങ്ങളിലെ നിയമപാലന ഏജൻസികൾ സംയുക്തമായി നടത്തിയ റെയ്ഡിൽ 24 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ 11 പേർ കാലിഫോർണിയയിൽ ആയിരുന്നു. ഇന്ത്യ ആസ്ഥാനമായുള്ള മൂന്ന് അന്തർദേശീയ സംഘടിത കുറ്റകൃത്യ സംഘങ്ങളുമായി ബന്ധപ്പെട്ടവർക്കെതിരേയാണ് നടപടി.

വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ രാത്രികാല സർവീസ്; കെഎസ്ആർടിസിയുടെ 'പിങ്ക് ബസ്' വ്യാഴാഴ്ച മുതൽ

അന്ന് മണ്ണ് വാരി തിന്നപ്പോൾ വായ തുറന്നില്ലല്ലോ; ടോവിനോ തോമസിന്‍റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം

ധർമേന്ദ്ര പ്രധാന്‍റെ മകൾക്കെതിരേ സിജെപി അനുകൂലികളുടെ സൈബറാക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് നൈമിഷ

തിരുവനന്തപുരത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആക്രമണം; നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി

സംസ്ഥാനത്ത് വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്