നരേഷ് ഗുജ്റാൾ

 
Crime

സൈബർ തട്ടിപ്പിൽ കുടുങ്ങി മുൻ പ്രധാനമന്ത്രിയുടെ മകൻ; നഷ്ടമായത് കോടികൾ

ഒരു ദേശീയ മാധ‍്യമത്തിന്‍റെ കണക്ക് പ്രകാരം 7.8 കോടി രൂപയാണ് നരേഷിന് നഷ്ടമായത്

Aswin AM

ന‍്യൂഡൽഹി: സൈബർ തട്ടിപ്പിലൂടെ മുൻ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളിന്‍റെ മകൻ നരേഷ് ഗുജ്റാളിന് നഷ്ടമായത് കോടികൾ. ഒരു ദേശീയ മാധ‍്യമത്തിന്‍റെ കണക്ക് പ്രകാരം 7.8 കോടി രൂപയാണ് നരേഷിന് നഷ്ടമായത്.

എംപി കൂടിയായ നരേഷിന്‍റെ ചിത്രം പ്രൊഫൈൽ പിക്ചറാക്കിയ അക്കൗണ്ട് മുഖേനയായിരുന്നു തട്ടിപ്പ് നടന്നത്. ഈ അക്കൗണ്ടിലൂടെ നരേഷിന്‍റെ കമ്പനി ജീവനക്കാരന് വൻ തുക ആവശ‍്യപ്പെട്ട് തട്ടിപ്പ് സംഘം മെസേജ് അയക്കുകയായിരുന്നു.

ഇതേത്തുടർന്ന് ജീവനക്കാരൻ‌ 7.8 കോടി രൂപ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. ജൂൺ 12നും 16നും ഇടയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഡൽഹിയിലെ തന്നെ ഏറ്റവും വലിയ സൈബർ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. പണം അയച്ചു നൽകിയ ജീവനക്കാരൻ നരേഷിന്‍റെ മകളുമായി സംസാരിച്ചതിലൂടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇതിനു പിന്നാലെ നരേഷിന്‍റെ കമ്പനി പൊലീസിനെ സമീപിച്ചു. നാലു കോടി രൂപ മരവിപ്പിക്കാൻ പൊലീസിന് കഴിഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്നു; വാർത്താ സമ്മേളനത്തിൽ പുതിയ ക്രമീകരണം വരുന്നു

മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് വീണ് 19 കാരൻ മരിച്ചു

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും; സൂചന നൽകി കെഎസ്ഇബി ചെയർമാൻ

നേര്യമംഗലം പുതിയ പാലം ഒക്റ്റോബർ 15 നകം തുറന്നു നൽകും

പാലക്കാട് സംരക്ഷണ കേന്ദ്രത്തിൽ നിന്ന് 2 അതിജീവിതമാരെ കാണാതായി; അന്വേഷണം ഊർജിതമാക്കി പൊലീസ്