പുലർച്ചെ വീട് മാറി എക്സൈസ് റെയ്ഡ്; ഭയന്നു വിറച്ച് യുവതി
കൊച്ചി: ഫോർട്ട് കൊച്ചിയിൽ എക്സൈസ് ഉദ്യോഗസ്ഥർ വീടുമാറി റെയ്ഡ് നടത്തിയെന്ന് പരാതി. മലപ്പുറം സ്വദേശിയായ ദമ്പതികളുടെ വീട്ടിൽ പുലർച്ചെ നാലു മണിയോടെയാണ് സംഭവം. ഉദ്യോഗസ്ഥർ എത്തുമ്പോൾ വീട്ടിൽ യുവതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉദ്യോഗസ്ഥർ വീടിന്‍റെ ജനലിൽ മുട്ടുകയും പൂട്ട് പൊളിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് യുവതി ആരോപിക്കുന്നത്. ഭയന്ന യുവതി ഭർത്താവിനെ വിളിച്ചു വരുത്തി.
തങ്ങൾ എക്സൈസ് ഉദ്യോഗസ്ഥരാണെന്ന് വെളിപ്പെടുത്തിയെങ്കിലും തിരിച്ചറിയൽ കാർഡ് കാണിക്കാൻ ഇവർ തയാറായില്ല.
മോഷ്ടാക്കളാണോ എന്ന ഭയം മൂലം യുവതിക്ക് മുനസികാഘാതം ഉണ്ടായെന്നും ചികിത്സ തേടിയെന്നും കാണിച്ച് പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ തയാറായില്ലെന്നും ആരോപണമുണ്ട്. വീടു മാറിപ്പോയതാണെന്നാണ് എക്സൈസിന്‍റെ വിശദീകരണം.