മോഷ്ടക്കപ്പെട്ടതും വ്യാജവുമായി ക്രെഡിറ്റ് കാർഡുകളുടെ വിൽപ്പന വ്യാകമാകുന്നു.

 

Representative image

Crime

വ്യാജ ക്രെഡിറ്റ് കാർഡുകൾക്കെതിരേ മുന്നറിയിപ്പ്

വ്യാജ വെബ്‌സൈറ്റുകൾ വഴി മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നവർക്കെതിരെ ദുബായ് പൊലീസ് കർശന നടപടി മുന്നറിയിപ്പ് നൽകി

UAE Correspondent

ദുബായ്: വ്യാജ വെബ്‌സൈറ്റുകളും ഓൺലൈൻ പേജുകളും വഴി വിൽപ്പന നടത്തുന്ന മോഷ്ടിക്കപ്പെട്ടതും വ്യാജവുമായ ക്രെഡിറ്റ് കാർഡുകൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമെതിരേ ദുബായ് പൊലീസ് കർശന മുന്നറിയിപ്പ് നൽകി.

ഇത്തരം സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് യുഎഇ സൈബർ നിയമപ്രകാരം ജയിൽശിക്ഷയും 2 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ (ഏകദേശം ആറര കോടിയിലധികം ഇന്ത്യൻ രൂപ) പിഴയും ലഭിക്കും.

രാജ്യത്തിന് പുറത്തുനിന്ന് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളാണ് വ്യാജ വെബ്‌സൈറ്റുകളും ലിങ്കുകളും നിർമിച്ച് ആളുകളുടെ ബാങ്ക്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തുന്നതും വിൽപന നടത്തുന്നതും.

അക്കൗണ്ടുകളിൽ നിന്നോ ക്രെഡിറ്റ് കാർഡുകളിൽ നിന്നോ അപ്രതീക്ഷിതമായി പണം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുക. വേഗത്തിലുള്ള ഇടപെടൽ പണം തിരികെ ലഭിക്കാനും വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കാനും സഹായിക്കും.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

ലോകകപ്പ് കളിച്ച പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല