മകളെ പീഡിപ്പിച്ചെന്ന് അയൽക്കാരനെതിരേ വ്യാജ പോക്സോ കേസ്; 5,000 രൂപ പിഴ വിധിച്ച് കോടതി

 
Crime

മകളെ പീഡിപ്പിച്ചെന്ന് അയൽക്കാരനെതിരേ വ്യാജ പോക്സോ കേസ്; 5,000 രൂപ പിഴ വിധിച്ച് കോടതി

അന്വേഷണത്തിനിടെ തനിക്ക് അത്തരത്തിൽ ഒരു ദുരനുഭവമുണ്ടായിട്ടില്ലെന്ന് പെൺകുട്ടി വെളിപ്പെടുത്തി.

നീതു ചന്ദ്രൻ

ജയ്പുർ: ഏഴു വയസുള്ള മകളെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് അയൽക്കാരനെ വ്യാജ പോക്സോ കേസിൽ കുരുക്കിയ യുവതിക്ക് 5000 രൂപ പിഴ വിധിച്ച് കോടതി. അജ്മീറിലെ പ്രത്യേക പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. സ്ഥലത്തെച്ചൊല്ലിയും കന്നുകാലികൾ മേയുന്നതുമായി ബന്ധപ്പെട്ടുമുള്ള തർക്കങ്ങൾക്കു പിന്നാലെയാണ് യുവതി അയൽക്കാരനെതിരേ വ്യാജ പരാതി നൽകിയത്.

2024 സെപ്റ്റംബർ 26ന് ഭിനായ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അയൽക്കാരൻ മകളെ വയലിലേക്ക് പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതി പൊലീസിനു നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി തന്നെ പരാതിയിൽ എഴുതിയിരുന്നു. എന്നാൽ അന്വേഷണത്തിനിടെ തനിക്ക് അത്തരത്തിൽ ഒരു ദുരനുഭവമുണ്ടായിട്ടില്ലെന്ന് പെൺകുട്ടി വെളിപ്പെടുത്തി.

‌തുടർന്ന് പരാതി വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ട് പൊലീസ് സമർപ്പിച്ചു. അതിനൊപ്പം വ്യാജ പരാതി നൽകിയ യുവതിക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു. വ്യക്തിവൈരാഗ്യം തീർക്കുന്നതിനായി പ്രായപൂർത്തിയാകാത്ത കുട്ടിയെ കരുവാക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ യുവതി നിരക്ഷരയാണെന്നതും ഗ്രാമീണ അന്തരീക്ഷത്തിൽ നിന്നുള്ളതുമാണെന്നതും കോടതി പരിഗണിച്ചിരുന്നു. തുടർന്നാണ് 5000 രൂപ ശിക്ഷ വിധിച്ചത്.

എംഎ എൻജിനീയറിങ് കോളെജ് വിദ്യാർഥിയുടെ ആത്മഹത്യ: സമരം നിർത്തിവച്ചു

ഇമ്രാൻഖാന് ആശ്വാസം; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതിയുടെ ഉത്തരവ്

14 മുഖ്യമന്ത്രിമാർ ക്രിമിനൽ കേസിൽ പ്രതികൾ!! വി.ഡി. സതീശനെതിരേ 18 കേസുകൾ!

നീറ്റ് പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം; അന്വേഷണത്തിന് ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

മോമോസും ഫ്രഞ്ച് ഫ്രൈസും കഴിച്ചതിനു പിന്നാലെ വയറുവേദനയും ഛർദിയും; 2 വിദ‍്യാർഥികൾ മരിച്ചു