കല്യാണി

 
Crime

കസിനുമായി പ്രണയത്തിലെന്ന് വെളിപ്പെടുത്തിയത് വിവാഹത്തലേന്ന്; 19കാരിയെ കൊന്ന് കെട്ടിത്തൂക്കി അച്ഛൻ

വിവാഹത്തിന് സമ്മതമല്ലാത്തതിനാൽ ജീവനൊടുക്കി എന്നാണ് കൈലാസ് നാട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിച്ചിരുന്നത്.

നീതു ചന്ദ്രൻ

ഹൈദരാബാദ്: വിവാഹത്തലേന്ന് 19കാരിയെ കൊന്ന് കെട്ടിത്തൂക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. തെലങ്കാനയിലെ ആദിലാബാദിലാണ് കല്യാണിയെന്ന പെൺകുട്ടി കൊല്ലപ്പെട്ടത്. കേസിൽ കല്യാണിയുടെ അച്ചൻ കൈലാസ് അഡെയെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 25നാണ് നർണൂർ സ്വദേശിയായ യുവാവുമായി കല്യാണിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ തൊട്ടു തലേ ദിവസം താൻ അമ്മയുടെ സഹോദരന്‍റെ മകനുമായി പ്രണയത്തിലാണെന്ന് കല്യാണി മാതാപിതാക്കളോട് പറഞ്ഞു.

വാക്കു തർക്കത്തിനൊടുവിൽ കൈലാസ് കല്യാണിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പിന്നീട് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനായി വീട്ടിലെ മുറിയിൽ തന്നെ കെട്ടിത്തൂക്കി. വിവാഹത്തിന് സമ്മതമല്ലാത്തതിനാൽ ജീവനൊടുക്കി എന്നാണ് കൈലാസ് നാട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിച്ചിരുന്നത്.

എന്നാൽ തിരക്കിട്ട് സംസ്കാരം നടത്തിയതിൽ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ചോദ്യം ചെയ്യലിൽ മകളെ താൻ കൊലപ്പെടുത്തിയതായി കൈലാസ് തുറന്നു സമ്മതിച്ചു. അന്വേഷണം തുടരുകയാണ്.