എംഎല്‍എയ്ക്ക് നാലു വര്‍ഷം തടവ്‌

 

representative image

Crime

ആഘോഷത്തിന്‍റെ ഭാഗമായി വെടിവയ്പ്പ്; സ്ത്രീ മരിച്ച കേസിൽ ബിജെപി എംഎൽഎയ്ക്ക് 4 വർഷം തടവ്

25 ലക്ഷം രൂപ പിഴയും വിധിച്ചു

Sarath Nath MS

ന്യൂഡൽഹി: ആഘോഷത്തിന്‍റെ ഭാഗമായി നടത്തിയ വെടിവയ്പ്പിൽ സ്ത്രീ കൊല്ലപ്പെട്ട കേസിൽ ബിജെപി എംഎൽഎയ്ക്ക് നാലു വർഷം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ച് ഡൽഹി കോടതി. ബിഹാർ എംഎൽഎ രാജുകുമാർ സിങ്ങിനാണ് ശിക്ഷ വിധിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം.

ബിഹാറിലെ സാഹേബ്ഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് 56കാരനായ രാജുകുമാർ. പിഴ തുക മരിച്ച സ്ത്രീയുടെ കുടുംബത്തിനു നൽകണമെന്നും സ്പെഷ്യൽ ജഡ്ജി വിശാൽ ഗോഗ്നെ വ്യക്തമാക്കി. കൊലപ്പെടുത്താൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലായിരുന്നെന്നും തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്നും എംഎൽഎ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം പരിഗണിക്കാൻ കോടതി കൂട്ടാക്കിയില്ല.

2018 ഡിസംബർ 31ന് ഡൽഹിയിലെ ഫത്തേപുർ ബെരിയിലെ ഫാം ഹൗസിൽ നടന്ന പുതുവത്സര പാർട്ടിയിലാണ് ആഘോഷത്തിന്‍റെ ഭാഗമായി രാജുകുമാർ നടത്തിയ വെടിവയ്പ്പിൽ സ്ത്രീ കൊല്ലപ്പെട്ടത്. പാർട്ടിയിൽ അതിഥിയായി എത്തിയ സ്ത്രീയാണ് മരിച്ചത്. രാജുകുമാറാണ് വെടിവച്ചതെന്നതിനു ഒന്നിലധികം ദൃക്സാക്ഷികൾ ഉണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം, ആയുധനിയമം എന്നിവ പ്രകാരമാണ് എംഎൽഎയ്ക്ക് ശിക്ഷ വിധിച്ചത്.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്