ഹർഷ സണ്ണി

 
Crime

ബാങ്കോക്കിൽ നിന്ന് ലഹരിക്കടത്ത്; മുൻ മിസിസ് കേരള മത്സരാർഥി അറസ്റ്റിൽ

2025ലെ മിസ് കേരള മത്സരത്തിൽ ഹർഷ പങ്കെടുത്തിരുന്നു.

നീതു ചന്ദ്രൻ

മുംബൈ: ബാങ്കോക്കിൽ നിന്ന് കോടികൾ വില വരുന്ന ലഹരിമരുന്ന് കടത്താൻ ശ്രമിച്ച മുൻ മിസിസ് കേരള മത്സരാർഥി അറസ്റ്റിൽ. ഹർഷ സണ്ണി (28)യാണ് മുംബൈ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. 11.82 കോടി രൂപയുടെ കഞ്ചാവാണ് പിടിച്ചെടുത്തത്. 2025ലെ മിസ് കേരള മത്സരത്തിൽ ഹർഷ പങ്കെടുത്തിരുന്നു.

ജൂൺ 10ന് ബാങ്കോക്കിൽ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ ഹർഷയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് എയർ ഇന്ത്യ ഇന്‍റലിജൻസ് യൂണിറ്റിലെയും കസ്റ്റംസിലെയും ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനകൾ നടത്തുകയായിരുന്നു.

ഹർഷയുടെ ബാഗിൽ നിന്ന് 12 പാക്കറ്റുകളിലായി 11 കിലോ തൂക്കം വരുന്ന ഹൈജ്രോപോണിക് കഞ്ചാവാണ് കണ്ടെത്തിയത്. 11.82 കോടി രൂപയാണ് ഇതിന് അന്തർദേശീയ വിപണിയിൽ വില.

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ

ഇന്ത‍്യയ്‌ക്കെതിരായ ടി20 പരമ്പര; ന‍്യൂസിലൻഡ് താരം രച്ചിൻ രവീന്ദ്രയ്ക്ക് പരുക്ക്, പകരം ആര്?

ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിളും ഭാര്യയും ഫ്ലാറ്റിൽ മരിച്ച നിലയിൽ

പന്തെറിയാൻ പ്രയാസമുള്ള ബാറ്റർ ആര്? വെളിപ്പെടുത്തി റാഷിദ് ഖാൻ

'മീൻ കറി തന്നാൽ പട്ടയം ശരിയാക്കാം'; വില്ലേജ് ഓഫിസറുടെ വിചിത്രമായ കൈക്കൂലി കേട്ട് ഞെട്ടി കർഷകൻ, സസ്പെൻഷൻ