സനീഷ് ജോര്‍ജ്

 
Crime

രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുന്‍ നഗരസഭ ചെയര്‍മാന്‍ അറസ്റ്റില്‍

സനീഷ് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് രാസലഹരി ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടസ്ഥാനത്തിലാണ് പ്രത്യേക സംഘമെത്തി ഇ‍യാളെ പിടികൂടിയത്

Namitha Mohanan

തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുന്‍ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറസ്റ്റില്‍. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സനീഷിനെ പിടികൂടിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

സനീഷ് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് രാസലഹരി ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടസ്ഥാനത്തിലാണ് പ്രത്യേക സംഘമെത്തി ഇ‍യാളെ പിടികൂടിയത്.

പൊലീസ് എത്തുമ്പോഴേക്കും ഇയാൾ ലഹരി ഉപയോഗിച്ച് കഴിഞ്ഞിരുന്നു. സ്ഥലത്ത് വച്ച് ലഹരി സിറിഞ്ച് ഉള്‍പ്പെടെ പൊലീസ് കണ്ടെത്തി. ഇയാള്‍ക്കൊപ്പം ഒരു സുഹൃത്ത് കൂടിയുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

സുശാന്ത് സിങ്ങിന്‍റെ മുൻ മാനേജരുടെ മരണം; ആദിത്യ താക്കറെയ്ക്ക് 500 കോടിയുടെ വക്കീൽ നോട്ടീസ്

തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ പിന്തുണച്ച് മേയർ

മെസിയുടെ പേരിലുള്ള തട്ടിപ്പ്; കള്ളപ്പണം വെളിപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ ഇഡി

76ന്‍റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി; രാജ്യത്തൊട്ടാകെ വിപുലമായ ആഘോഷവുമായി ബിജെപി, വീടുകളിൽ ദീപം തെളിയിക്കാൻ നിർദേശം

പിറവത്ത് സുഹൃത്തുക്കൾ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു