കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 10 ലക്ഷത്തിന്റെ സ്വര്‍ണം കാണാതായി

 
Crime

കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം; പിന്നില്‍ മുന്‍ എസ്എച്ച്ഒ

അന്വേഷണ റിപ്പോർട്ട് എസ്പിക്ക് സമർപ്പിച്ചു

Sarath Nath MS

മലപ്പുറം: കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായതിനു പിന്നിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട മുൻ സ്റ്റേഷൻ ഹൗസ് ഓഫിസറാണെന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തി. മറ്റൊരു സംഭവത്തിൽ അച്ചടക്ക നടപടി നേരിടുന്ന എസ്എച്ച്ഒയുടെ പക്കലാണ് ആഭരണങ്ങളെന്നു കാണിച്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു റിപ്പോർട്ട് സമർപ്പിച്ചു.

മൂന്ന് സ്വർണ മാലകൾ, രണ്ട് കമ്മലുകൾ, ഒരു മോതിരം, ഒരു ബ്രേസ്‌ലെറ്റ് എന്നിവയടക്കമാണു നഷ്ടമായത്. ആഭരണങ്ങൾ അബദ്ധത്തിൽ തന്‍റെ കൈവശം വന്നതാണെന്നും തിരികെ നൽകാൻ തയാറാണെന്നുമാണ് ഡിവൈഎസ്പി ചോദ്യം ചെയ്തപ്പോൾ എസ്എച്ച്ഒയുടെ വാദം. അന്വേഷണ റിപ്പോർട്ട് റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്റ്റർ ജനറൽ ഓഫ് പൊലീസിന് കൈമാറും.ഉദ്യോഗസ്ഥനെതിരേ കർശന വകുപ്പുതല നടപടി ഉണ്ടായേക്കും.

നാട്ടുകാർ വിവിധ സമയങ്ങളിൽ കളഞ്ഞുകിട്ടിയ നിലയിൽ കണ്ടെത്തി കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കാണാതായത്. കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവള പരിസരത്ത് നിന്ന് ലഭിച്ച കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങളും കാണാതായ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ആഭരണങ്ങൾ മോഷ്‌ടിക്കപ്പെട്ടതാണോ എന്ന് നിർണയിക്കാൻ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴികളും രേഖപ്പെടുത്തി. 2026 ഫെബ്രുവരിയിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് സ്റ്റേഷനിലെ തൊണ്ടിമുതലിൽ കുറവുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വകുപ്പുതല അന്വേഷണം ആരംഭിച്ചത്.

അതേസമയം, ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ യൂത്ത് ലീഗ് പ്രവർത്തകർ കരിപ്പൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പ്രതിഷേധക്കാരെ പൊലീസ് സ്റ്റേഷന് മുന്നിൽ തടഞ്ഞു.

കറാച്ചി ഭീകരാക്രമണത്തിൽ ഇന്ത്യക്ക് പങ്കില്ല; പാക്കിസ്ഥാന്‍റെ ആരോപണം അടിസ്ഥാന രഹിതമെന്ന് വിദേശകാര‍്യ മന്ത്രാല‍യം

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഈയാഴ്ച ഉണ്ടായേക്കും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സർക്കാർ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു

കൈലാസ് മാനസരോവര്‍ യാത്ര; തീര്‍ഥാടകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി വിദേശകാര്യ മന്ത്രാലയം

അസമില്‍ രണ്ട് ഉള്‍ഫ കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍; എകെ 56 തോക്കുകളടക്കം വന്‍ ആയുധശേഖരം പിടികൂടി