കുഞ്ഞിന്‍റെ ഡ‍യപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരുപ കോടിയുടെ സ്വർണം പിടിച്ചു

 
Crime

കുഞ്ഞിന്‍റെ ഡ‍യപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടിച്ചു

മൂന്നു മക്കൾക്കൊപ്പമാണ് പ്രതി വിമാനമിറങ്ങിയത്.

MV Desk

കോഴിക്കോട്: കരിപ്പൂരിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഉൾപ്പെടെ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം. മലപ്പുറം പൊന്നാനി സ്വദേശിയ്ക്കൊപ്പമുണ്ടായിരുന്ന എട്ടു മാസം പ്രായമുള്ള കുഞ്ഞിന്‍റെ ഡയപ്പറിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. പരിതാവിന്‍റെ ശരീരത്തിൽ ഒളിപ്പിച്ചിരുന്നതടക്കം ഒരു കോടി രൂപയുടെ സ്വർണമാണ് ഡയറക്റ്ററേറ്റ് ഒഫ് റവന്യു ഇന്‍റലിജൻസ് (ഡിആർഐ) പിടികൂടിയത്.

മൂന്നു മക്കൾക്കൊപ്പമാണ് പ്രതി വിമാനമിറങ്ങിയത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ സാനിറ്ററി നാപ്കിനിൽ സ്വർണം കടത്തിയ യുവതി പിടിയിലായിരുന്നു.

ഇവരെ ചോദ്യം ചെയ്തതോടെയാണ് കരിപ്പൂർ വഴിയും സ്വർണക്കടത്തുണ്ടെന്ന വിവരം കിട്ടിയത്. റാസൽ ഖൈമയിൽ നിന്ന് കരിപ്പൂരിൽ എത്തുന്നതു വരെ പിതാവും മൂന്നു മക്കളും നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ അന്വേഷണം തുടരുകയാണ്.

മുൻ എയർ മാർഷൽ ജീതേന്ദ്ര മിശ്ര രാമക്ഷേത്ര ട്രസ്റ്റ് സിഇഒ

അമൃതം പൊടിയിലെ പഞ്ചസാര കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും: ഒഴിവാക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

പ്രളയം: സംഭാവന വേണ്ട, ഇന്ത്യയും ചൈനയും യുഎസും നഷ്ടപരിഹാരം നൽകണമെന്ന് നേപ്പാൾ

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നു; പുതിയ പേര് പ്രഖ്യാപിച്ച് സർക്കാർ