കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ; വീട്ടുജോലിക്കാരനെ കാണാനില്ല

 

representative image

Crime

കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ; വീട്ടുജോലിക്കാരനെ കാണാനില്ല

ഭാര്യക്കൊപ്പമാണ് അഗർവാൾ താമസിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

ഭോപ്പാൽ: മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. 70 വയസുള്ള രാകേഷ് അഗർവാളാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഭോപ്പാലിൽ റാത്തിബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സുരാജ് നഗറിലെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നിരിക്കുന്നത്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

ബുധനാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. ഭാര്യക്കൊപ്പമാണ് അഗർവാൾ താമസിച്ചിരിക്കുന്നത്. സംഭവ സമയത്ത് ഭാര്യ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു.

വീട്ടുജോലിക്കാരനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. രണ്ടു ദിവസം മുൻപാണ് വീട്ടുജോലിക്കാരനെ നിയമിച്ചിരുന്നത്. ഇയാളെ കണ്ടെത്താൻ ഇതു വരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ‌

രണ്ടാം സ്വർണവുമായി നീരു; മിക്സഡ് ട്രാപ്പ് ഷൂട്ടിങ്ങിൽ ഏഷ്യൻ റെക്കോഡ്

ഹൈന്ദവ സംഘത്തിനു വേണ്ടി സ്ത്രീ ജീവനക്കാരെ ഒഴിവാക്കി; ഐഫൽ ടവർ മേധാവി രാജിയിലേക്ക്

സംസ്ഥാനത്ത് പനി ബാധിതർ കൂടുന്നു; ഈ മാസം മാത്രം ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചത് 20 പേർ

അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് ഇരട്ടി മധുരം; മിക്സഡ് ടീം ഇനത്തിലും സ്വർണം

ലൈംഗികാതിക്രമ കേസ്; നീലലോഹിതദാസൻ നാടാരെ വെറുതേ വിട്ടതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി