അങ്കിത് ബാലിയൻ‌

 
Crime

3 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്‌സുള്ള യൂട‍്യൂബർ‌; ജിമ്മിൽ നിന്നും പുറത്തിറങ്ങുന്നതിനിടെ അജ്ഞാതരുടെ വെടിയേറ്റ് കൊലപ്പെട്ടു

ഗായകനും യൂട‍്യൂബറുമായ അങ്കിത് ബാലിയൻ‌ ആണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്

Aswin AM

മുസാഫർനഗർ: വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ‍്യതയുണ്ടെന്ന് അഭ‍്യൂഹങ്ങൾ പ്രചരിച്ചതിനു പിന്നാലെ ഗായകനും യൂട‍്യൂബറുമായ അങ്കിത് ബാലിയനെ വെടിവച്ചു കൊന്നു.

ഉത്തർപ്രദേശിലെ ഹരിയാൻവിയിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. ജിമ്മിൽ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെ അജ്ഞാതരായ നാലംഗ സംഘം രണ്ട് ബൈക്കുകളിലെത്തി 20 തവണ വെടിയുതിർക്കുകയായിരുന്നു. ഗോഗി ഗ‍്യാങ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഇതൊരു തുടക്കമാണെന്നും അങ്കിത് ബാലിയനെ കൊലപ്പെടുത്തിയതു പോലെ സമാന സംഭവങ്ങൾ ആവർത്തക്കുമെന്നും ഗോഗി ഗ‍്യാങ് ഉത്തർപ്രദേശ് പൊലീസിന് മുന്നറിയിപ്പ് നൽകി.

ഇതോടെ സംഭവസ്ഥലത്ത് വച്ച് തന്നെ അങ്കിത് മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി മാറ്റിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി എം.പി. സിങ് മാധ‍്യമങ്ങളോട് പറഞ്ഞു. സ്ഥലത്തെ സിസിടിവി ദൃശ‍്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തിവരുകയാണ്.

തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ‍്യൂഹങ്ങളാണോ അങ്കിത് ബാലിയനെ കൊലപ്പെടുത്തിയതിനു പിന്നിലെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. 3.66ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള യൂട‍്യൂബറാണ് അങ്കിത്.

വാഹന ഉടമകൾക്ക് ആശ്വാസ വാർത്ത: ഇ10 പെട്രോൾ വീണ്ടും വിപണിയിലേക്ക്, പക്ഷേ...

സെപ്റ്റംബർ 5ന് നടത്താനിരിക്കുന്ന പ്രതിഷേധ മാർച്ചിന് അനുമതി നൽകാത്തതിൽ പ്രതിഷേധം ശക്തമാക്കാൻ സിജെപി

''പഞ്ചസാരയുടെ വില വർധിപ്പിക്കണം''; 40 വയസ് കഴിഞ്ഞവർ പൂർണമായി ഒഴിവാക്കണമെന്ന് മധ‍്യപ്രദേശ് മന്ത്രി

ഖമനേയി മരിച്ചിട്ടില്ല, മരിച്ചെങ്കിൽ ഇറാന്‍റേത് നല്ല നാടകം തന്നെ: ഡോണൾഡ് ട്രംപ്

കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതിയ ശേഷം നാടുവിട്ട 17 കാരൻ വാരണാസിയിലെത്തിയിട്ടില്ലെന്ന നിഗമനത്തിൽ പൊലീസ്