പൊലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

 
Crime

ഡിജിപി ഓഫീസിൽ ഹെഡ് കോൺസ്റ്റബിൾ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

ഗാർഡുമാർക്കുള്ള ശുചിമുറിയിൽ വച്ച് ഇയാൾ തന്‍റെ സർവീസ് പിസ്റ്റൾ ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നു

Sarath Nath MS

ഹൈദരാബാദ്: തെലങ്കാന പൊലീസ് മേധാവിയുടെ ഓഫീസിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തു. ഹെഡ് കോൺസ്റ്റബിളായ നാൽഗൊണ്ട സ്വദേശി സ്വാമി (40)യാണ് ജീവനൊടുക്കിയത്. ഹൈദരാബാദിൽ വ്യാഴാഴ്ചയാണ് സംഭവം.

ഡിജിപി ഓഫീസിൽ ഗാർഡുമാർക്കുള്ള ശുചിമുറിയിൽ വച്ച് ഇയാൾ തന്‍റെ സർവീസ് പിസ്റ്റൾ ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നു. മറ്റൊരു പൊലീസുകാരൻ ശുചിമുറിയിൽ എത്തിയപ്പോഴാണ് സ്വാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. തന്‍റെ ഭാര്യയും കുട്ടികളും നല്ലവരാണെന്നും അവരെ കുറ്റപ്പെടുത്തരുതെന്നുമാണ് ആത്മഹത്യ കുറിപ്പിൽ ഉള്ളത്. സംഭവത്തിൽ ഹൈദരാബാദ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു

ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്

12 വർഷത്തെ കാത്തിരുപ്പ് വിഫലം? നീലക്കുറിഞ്ഞി പൂക്കുന്ന ചന്ദ്രമണ്ഡലം മലനിരകളിൽ വൻ കാട്ടുതീ

പാളങ്ങളിലെ വളവ് വന്ദേഭാരതിനെ ബാധിക്കുന്നു; കേരളത്തിൽ വേഗം കൂട്ടാൻ കഴിയില്ലെന്ന് വിദഗ്ധർ