ബെംഗളൂരുവിൽ റെയ്ൽവേ പാളത്തിൽ തലയില്ലാത്ത നിലയിൽ യുവാവിന്‍റെ മൃതദേഹം

 
Crime

ബെംഗളൂരുവിൽ റെയ്ൽ പാളത്തിൽ തലയില്ലാത്ത മൃതദേഹം; തല കണ്ടെത്തിയത് ഒരു കിലോമീറ്റർ അകലെ നിന്ന്

ട്രെയ്ൻ ഇടിച്ച ആഘാതത്തിലാണ് മൃതദേഹത്തിന്‍റെ തല ഏകദേശം ഒരു കിലോമീറ്റർ അകലേക്ക് തെറിച്ചുപോയതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു

Sarath Nath MS

ബെംഗളൂരു: ബെംഗളൂരുവിലെ ബയ്യപ്പനഹള്ളിയിൽ റെയ്ൽ പാളത്തിൽ തലയറ്റ നിലയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തുടർന്ന് നടത്തിയ തെരച്ചിലിൽ ഒരു കിലോമീറ്റർ അകലെ നിന്ന് മൃതദേഹത്തിന്‍റെ തല കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

മരിച്ചയാളുടെ പ്രായം ഏകദേശം 25 മുതൽ 30 വയസ് വരെയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ ഇയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ട്രെയ്ൻ ഇടിച്ചുണ്ടായ സംഭവമാണിതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആത്മഹത്യയാകാനാണ് സാധ്യതയെന്നും പൊലീസ് പറഞ്ഞു. ട്രെയ്ൻ ഇടിച്ച ആഘാതത്തിലാണ് മൃതദേഹത്തിന്‍റെ തല ഏകദേശം ഒരു കിലോമീറ്റർ അകലേക്ക് തെറിച്ചുപോയതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.

റെയ്ൽവേ ജീവനക്കാരാണ് ആദ്യം സംഭവം കണ്ടത്. തുടർന്ന് അവർ റെയ്ൽവേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ബയപ്പനഹള്ളി പൊലീസ് കേസെടുത്തു.

''വിദ‍്യാഭ‍്യാസ മന്ത്രാലയം നിയന്ത്രിച്ചിരുന്നത് ആർഎസ്എസ്, അമിത് ഷായ്ക്ക് പാർലമെന്‍റിലെത്താൻ ഭയം'': രാഹുൽ ഗാന്ധി

വെസ്റ്റ് ഇൻഡീസിനോട് നാണംകെട്ട തോൽവി; ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ കൂപ്പുകുത്തി പാക്കിസ്ഥാൻ

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പോസ്റ്റുകൾ; എക്സിന് നോട്ടീസ്, എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

'60 ദിവസം പൂർത്തിയായിട്ടും ജാമ‍്യമില്ല'; ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഹൈക്കോടതിയെ സമീപിച്ച് പ്രതികൾ

ഡൽഹിയിൽ 250 വാട്ടർ എടിഎമ്മുകൾ സ്ഥാപിക്കുന്നു; ആദ്യഘട്ടത്തിൽ സ്കൂളുകളിൽ