വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയുടെ ദേഹത്ത് സ്വന്തം രക്തം കുത്തി വച്ച് എച്ച് ഐവി ബാധിതൻ

 
Crime

വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയുടെ ദേഹത്ത് സ്വന്തം രക്തം കുത്തി വച്ച് എച്ച് ഐവി ബാധിതൻ

യുവതിയും അസുഖബാധിതയായാൽ തനിക്കൊപ്പമുണ്ടാകുമെന്ന് കരുതിയാണ് രക്തം കുത്തി വച്ചതെന്നാണ് പ്രതിയുടെ മൊഴി.

നീതു ചന്ദ്രൻ

ഹൈദരാബാദ്: അസുഖബാധിതനാണെന്ന് കണ്ടെത്തിയതോടെ വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയുടെ ദേഹത്ത് സ്വന്തം രക്തം കുത്തി വച്ച് എച്ച് ഐ വി ബാധിതൻ. ഹൈദരാബാദിൽ മാർച്ച് 11നാണ് സംഭവം. ബന്ധു കൂടിയായ യുവാവുമായി മകളുടെ വിവാഹം നടത്താൻ മാതാപിതാക്കൾ തീരുമാനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യുവാവിന്‍റെ മാതാപിതാക്കൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഇതോടെ യുവതിയുടെ മാതാപിതാക്കളുടെ നിർബന്ധപ്രകാരം യുവാവും പരിശോധന നടത്തി. യുവാവിന്‍റെ രക്ത പരിശോധനയിൽ എച്ച് ഐ വി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതോടെ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് മാതാപിതാക്കൾ അറിയിക്കുകയായിരുന്നു.

ഇതോടെയാണ് യുവാവ് പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി സ്വന്തം രക്തം പെൺകുട്ടിയുടെ ദേഹത്ത് കുത്തി വച്ചത്.

യുവതിയുടെ മാതാപിതാക്കളുടെ പരാതിയിൽ പോച്ചാറം ഐടി കോറിഡോർ പൊലീസ് കൊലപാതകശ്രമത്തിന്‍റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയും അസുഖബാധിതയായാൽ തനിക്കൊപ്പമുണ്ടാകുമെന്ന് കരുതിയാണ് രക്തം കുത്തി വച്ചതെന്നാണ് പ്രതിയുടെ മൊഴി.

പരാതി വ്യാപകമാകുന്നു; മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കാൻ സംസ്ഥാന സർക്കാർ

എല്ലാ ബ്രാൻഡുകളും പ്രദർശിപ്പിക്കണം; സർക്കുലറുമായി ബിവ്റെജസ് കോർപ്പറേഷൻ

മേഘാലയയിൽ 3 മാസത്തിനിടെ 574 പുതിയ എച്ച്ഐവി ബാധിതർ; 52 ശതമാനവും കാഷ്വൽ സെക്സ് വഴി

അന്താരാഷ്ട്ര നിക്ഷേപ തർക്കത്തിൽ ഡി.വൈ. ചന്ദ്രചൂഡിനെ ആര്‍ബിട്രേറ്ററായി നിയമിച്ച് റഷ്യ

''കരുത്തനായിരിക്കൂ ലിയോ''; പിതാവിന്‍റെ വിയോഗത്തിൽ മെസിയെ ആശ്വസിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ