ഐഎസ്ആർഒ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി

 

bomb representative image - freepik

Crime

ഐഎസ്ആർഒ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി

ഇമെയിൽ മുഖേനെയാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്

Sarath Nath MS

ബെംഗളൂരു: ഐഎസ്ആർഒ ആസ്ഥാനത്ത് ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം അയച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് പിടിയിലായത്. ഇയാൾക്ക് മാനസികാസ്വസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു.

ഇമെയിൽ മുഖേനെയാണ് ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി വിശദമായ തെരച്ചിൽ നടത്തി. എന്നാൽ ബോംബ് കണ്ടെത്താനാവാതെ വന്നതോടെ വ്യാജ ഭീഷണിയാണെന്ന് സ്ഥിരീകരിച്ചു.

ഐഎസ്ആർഒ അധികൃതരുടെ പരാതിയെ തുടർന്ന് കേസെടുത്ത ബെംഗളൂരു പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഉത്തർപ്രദേശിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് കണ്ടെത്തി. തുടർന്ന് ബെംഗളൂരു പൊലീസ് ഗാസിയാബാദിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് ഭീഷണി സന്ദേശം അയക്കാൻ ഉപയോഗിച്ച ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.സംഭവത്തിൽ തുടർ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

രാജ്യവിരുദ്ധ ശക്തികൾ ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു; അയോധ്യ രാമക്ഷേത്ര കൊള്ളയിൽ ആദ്യമായി പ്രതികരിച്ച് ആർഎസ്എസ്

അയോധ്യ രാമക്ഷേത്ര കൊള്ളയിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ്

യുക്രെയ്നിൽ റഷ്യയുടെ വൻ മിസൈൽ ആക്രമണം: 27 പേർ കൊല്ലപ്പെട്ടു|വീഡിയോ

നടൻ രവി മോഹന്‍റെ വീട്ടിലെ വജ്രമോഷണം; ഡ്രൈവർ അറസ്റ്റിൽ

ഇൻസ്റ്റ പരസ്യങ്ങളിൽ ബാലപീഡനം; മെറ്റയ്ക്ക് കേന്ദ്ര സർക്കാരിന്‍റെ സമൻസ്