ചില്ലിച്ചിക്കനിലെ ചെറുനാരങ്ങയ്ക്ക് നീരില്ല; വടക്കാഞ്ചേരിയിൽ ഹോട്ടൽ ഉടമയ്ക്ക് ക്രൂരമർദനം

 

representative image- Ai

Crime

ചില്ലിച്ചിക്കനിലെ ചെറുനാരങ്ങയ്ക്ക് നീരില്ല; വടക്കാഞ്ചേരിയിൽ ഹോട്ടൽ ഉടമയ്ക്ക് ക്രൂരമർദനം

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Aswin AM

വടക്കാഞ്ചേരി: മിണാലൂരിലെ സെലക്റ്റ് ദർബാർ ഹോട്ടലിൽ ചില്ലിച്ചിക്കനൊപ്പം നൽകിയ ചെറുനാരങ്ങയിൽ നീരില്ലെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെയും സുഹൃത്തിനെയും മർദിച്ച കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹോട്ടൽ ഉടമയായ കരുമത്ര സ്വദേശി സുഹൈബ് (40), റഷീദ് (39) എന്നിവർക്കാണ് മർദനമേറ്റത്. ഇതേത്തുടർന്ന് ഇരുവരെയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര‍്യ ആശുപത്രിയിലും പ്രവേശിപ്പിക്കുക‍യായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ രണ്ടു പേർ ചെറുനാരങ്ങയിൽ നീരില്ലെന്ന് പറഞ്ഞ് ജീവനക്കാരുമായി വഴക്കുണ്ടാക്കി പോകുകയും പിന്നീട് സംഘമായി കാറിലെത്തി ആക്രമണം നടത്തുകയായിരുന്നു.

തല്ലാനെത്തിയ സംഘത്തിലുള്ളവർക്കും മർദനമേറ്റിട്ടുണ്ട്. കരിയന്നൂരിൽ നിന്നുള്ളവരാണ് ആക്രമണത്തിനെത്തിയതെന്നാണ് സൂചന. ഇവരെത്തിയ കാറിന്‍റെ ദൃശ‍്യം ഹോട്ടൽ ഉടമ പൊലീസിന് കൈമാറിയിട്ടുണ്ട്. സിസിടിവിയിലും ഇവരുടെ ദൃശ‍്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"