Crime

ഭാര്യക്ക് മർദനം; ഗാർഹികപീഡനത്തിന് ഭർത്താവ് അറസ്റ്റിൽ

പള്ളിപ്പറമ്പിൽ മനോജ്‌ പി ജെ(48) ആണ് പെരുനാട് പൊലീസിന്‍റെ പിടിയിലായത്

പത്തനംതിട്ട: കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മർദ്ദിച്ചതിന് രജിസ്റ്റർ ചെയ്ത ഗാർഹികപീഡന കേസിൽ ഭർത്താവ് അറസ്റ്റിൽ. പെരുനാട് മാമ്പാറ കോഴഞ്ചേരിത്തടം പള്ളിപ്പറമ്പിൽ മനോജ്‌ പി ജെ(48) ആണ് പെരുനാട് പൊലീസിന്‍റെ പിടിയിലായത്. ശാരീരിക മാനസിക ഉപദ്രവങ്ങൾ പാടില്ലെന്ന് റാന്നി ഗ്രാമ ന്യായാലയത്തിന്‍റെ അനുകൂല ഉത്തരവ് നിലനിൽക്കെയാണ് ഇയാൾ ഭാര്യ സാലിയെ ഞായറാഴ്ച്ച ഉച്ചക്ക് വീടുകയറി മർദ്ദിച്ച് അവശയാക്കിയത്.

അടിവയറ്റിൽ തൊഴിക്കുകയും, പിടലിയിലും തലയിലും പുറത്തും അടിക്കുകയും, മുടിയിൽ പിടിച്ച് ഉലയ്ക്കുകയും ചെയ്തു എന്നാണ് പരാതി. 8000 രൂപ വിലവരുന്ന മൊബൈൽ ഫോൺ നശിപ്പിച്ചതായുംമൊഴിയിൽ പറയുന്നു. സാലിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് പത്തനംതിട്ട സി ജെ എം കോടതിയിൽ പോലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. തുടർന്ന് എസ് ഐ വിജയൻ തമ്പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ, പ്രതിയെ പെരുനാട് പൂവത്തുംമൂട് നിന്നും പിടികൂടി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ