ആലുവയിൽ 2 കോടി രൂപയുടെ അനധികൃത പുകയില ഉത്പന്നങ്ങൾ പിടികൂടി

 

file image

Crime

ആലുവയിൽ 2 കോടി രൂപയുടെ അനധികൃത പുകയില ഉത്പന്നങ്ങൾ പിടികൂടി

എടത്തല പാറക്കൽ ജോസഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗൺ ഉളിയന്നൂർ സ്വദേശി അയൂബാണ് വാടകയ്ക്ക് എടുത്തിരുന്നത്.

Local Desk

ആലുവ: എടത്തല പൊലീസ് സ്റ്റേഷന് കീഴിലുള്ള ഗോഡൗണിൽ നിന്നും 2 കോടി രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടി പൊലീസ്. ആലുവ നാലാം മൈലിലെ ചക്കൻകുളങ്ങര റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു ഗോഡൗണിൽ നിന്നാണ് 750 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. രാത്രിയിൽ ഇവിടേക്ക് നിരവധി വാഹനങ്ങൾ എത്തുന്നതിൽ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിന് വിവരം നൽകിയത്.

പെരുമ്പാവൂരിലേക്കും മറ്റും വൻതോതിലാണ് ഓരോ ദിവസവും ഉത്പന്നങ്ങൾ കൊണ്ടുപോയിരുന്നത്. എടത്തല പാറക്കൽ ജോസഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗൺ ഉളിയന്നൂർ സ്വദേശി അയൂബാണ് വാടകയ്ക്ക് എടുത്തിരുന്നത്.

അയൂബിനെയും രാജസ്ഥാൻ സ്വദേശികളായ ജഗറാം, നർ പത് ലാൽ രാജ, ടവറാം രാ ,അനിൽകുമാർ രാജ , ബവേഷ് കുമാർ, സ്വരൂപ റാം എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാറും പിടിച്ചെടുത്തിട്ടുണ്ട്.