മയക്കുമരുന്ന് കടത്തുകാരെന്ന് ആരോപിച്ച് മൂന്നു യുവാക്കളുടെ തല മൊട്ടയടിച്ചു

 

representative image

Crime

പെരുമ്പാവൂരിൽ മയക്കുമരുന്ന് കടത്തുകാരെന്ന് ആരോപിച്ച് മൂന്നു യുവാക്കളുടെ തല മൊട്ടയടിച്ചു

18 മുതൽ 21 വയസ് വരെയുള്ള യുവാക്കളാണ് അതിക്രമത്തിന് ഇരയായത്

Sarath Nath MS

കൊച്ചി: മയക്കുമരുന്ന് കടത്തുകാരെന്ന് ആരോപിച്ച് മൂന്നു യുവാക്കളെ മർദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്തതായി പരാതി. ആറംഗ സംഘമാണ് യുവാക്കൾക്കു നേരെ അതിക്രമം നടത്തിയത്. പെരുമ്പാവൂരിൽ ബുധനാഴ്ചയാണ് സംഭവം.

18 മുതൽ 21 വയസ് വരെയുള്ള യുവാക്കൾക്ക് നേരെയാണ് സംഘം അക്രമം അഴിച്ചുവിട്ടത്. യുവാക്കളെ ഒരു കാരണവുമില്ലാതെ തടഞ്ഞുനിർത്തിയ സംഘം മയക്കുമരുന്ന് കടത്തുകാരെന്ന് ആരോപിച്ച് മർദ്ദിക്കുകയും മോശം പദപ്രയോഗം നടത്തുകയും ചെയ്തു. തുടർന്ന് മുട്ടുകുത്തി നിർത്തിച്ചശേഷം സമീപത്തെ സലൂണിൽ നിന്നുള്ള ബാർബറെ വരുത്തിച്ച് യുവാക്കളുടെ തല മൊട്ടയടിക്കുകയായിരുന്നെന്നാണ് പരാതി. യുവാക്കളുടെ പരാതിയിൽ തിരിച്ചറിയാവുന്ന ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 126, 127, 296, 115 (2), 133, 189, 191 (2), 190 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ

പുനെയിൽ കെട്ടിടം തകർ‌ന്നു വീണുണ്ടായ അപകടം; 14 പേരെ രക്ഷപ്പെടുത്തി, 9 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

മണിപ്പൂരില്‍ 2 തീവ്രവാദികള്‍ അറസ്റ്റില്‍

ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് 3 മരണം

രമേശ് ചെന്നിത്തലക്കെതിരേ ഫെയ്സ്ബുക്ക് കമന്‍റ്; യുവാവിനെതിരേ പൊലീസ് കേസ്