ഭാര്യയെ കൊന്ന് ഇതരസംസ്ഥാന തൊഴിലാളി ജീവനൊടുക്കി

 

file image

Crime

ഭാര്യയെ കൊന്ന് ഇതരസംസ്ഥാന തൊഴിലാളി ജീവനൊടുക്കി

ഉമിത് ഭാര്യയുടെ കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയതിന്‍റെ ലക്ഷണങ്ങളുണ്ട്.

Local Desk

ചാലക്കുടി: ചാലക്കുടിയിൽ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ സ്വദേശികളായ ഉമിത് (38), ഭാര്യ രാധ (32) എന്നിവരാണ് മരിച്ചത്. പോട്ട വാഴക്കുന്നിൽ താഴത്തേതിൽ വീട്ടിൽ ടിജോയുടെ വീട്ടിലെ ജോലിക്കാരായിരുന്നു ഇരുവരും. ടിജോയുടെ വീടിന് തൊട്ടടുത്തുതന്നെയുള്ള പഴയ വീട്ടിലെ മുറിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് രണ്ടുദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. ഉമിത് ഭാര്യയുടെ കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയതിന്‍റെ ലക്ഷണങ്ങളുണ്ട്.

ഇരുവരും തമ്മിൽ കലഹം പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നാലുമാസത്തോളമായി ഇരുവരും ജോലിക്കായി കേരളത്തിൽ എത്തിയിട്ട്. മേയ് 31ന് ഉച്ചക്ക് ഇരുവരും തമ്മിൽ കലഹിക്കുന്നത് കണ്ടതായി സെക്യൂരിറ്റി ജീവനക്കാരൻ മൊഴി നൽകിയിരുന്നു. ‌

വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ചാണ് അകത്തു കടന്നത്. ചാലക്കുടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മാധ്യമ പ്രവർത്തകർ തിക്കും തിരക്കും കൂട്ടുന്നു; മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സുരക്ഷ കൂട്ടും

പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി; സസ്പെൻഷന് പിന്നാലെ കണ്ടക്റ്റർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു

മരണപ്പെട്ടയാളുടെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു; എസ്ബിഐ മുൻ മാനേജർക്ക് ഒരു വർഷം കഠിനതടവ്

പക്കോഡയ്ക്കൊപ്പം പച്ച ചട്ണി നൽകിയില്ല; കൂട്ടത്തല്ല്, നാലു പേർക്ക് പരുക്ക്|Video

മുട്ടിൽ മരംമുറി കേസ്; വനംവകുപ്പിനെതിരേ ഗുരുതര ആരോപണവുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ