കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ

 

file image

Crime

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ

സംഭവം നടന്ന് അഞ്ച് ദിവസം പൂർത്തിയായപ്പോഴാണ് പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ അക്ബർ പിടിയിലായിരിക്കുന്നത്

Aswin AM

കൊച്ചി: എറണാകുളം കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിൽ പ്രധാന പ്രതിയായ അക്ബറിനെ പൊലീസ് പിടികൂടി. സംഭവം നടന്ന് അഞ്ച് ദിവസം പൂർത്തിയായപ്പോഴാണ് പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ അക്ബർ പിടിയിലായിരിക്കുന്നത്.

ചെർപ്പുളശേരിയിലുള്ള വർക്ക്ഷോപ്പിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വന്തം വാഹനം രൂപമാറ്റം വരുത്തി സംസ്ഥാനം വിടാൻ പ്രതി പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് വ‍്യക്തമാക്കുന്നത്. കലൂർ ലിബർട്ടി ലെയ്നിൽ ഹൈലാൻഡ് ലോഡ്ജ് നടത്തിപ്പുകാരനായ അക്ബറിനെതിരേ നേരത്തെയും ചില കേസുകളുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

നിയമസഭയിലെ കൈയാങ്കളി: 11 വർഷത്തിനു ശേഷം വിചാരണ, നവംബറിൽ സാക്ഷി വിസ്താരം

'തായ്മാമൻ തങ്കമോതിരം': കുഞ്ഞി കൈയിൽ സ്വർണ മോതിരം അണിയിച്ച് വിജയ്

ഒക്റ്റോബറിൽ 16 ദിവസം ബാങ്ക് അവധി; വിശദാംശങ്ങളറിയാം!

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മഴ മുടക്കി

ഇൻഫ്ലുവൻസർ നിധി ജീവനൊടുക്കി; കോൾ റെക്കോഡ് പരിശോധിക്കുമെന്ന് പൊലീസ്