Bank robbery in Karnataka

 

പ്രതീകാത്മക ചിത്രം

Crime

സൈനിക വേഷത്തിൽ ബാങ്ക് കൊള്ള: 20 കോടിയുടെ സ്വർണവും ഒരു കോടി രൂപയും കവർന്നു

ബാങ്ക് മാനെജർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കൈകളും കാലുകളും പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് ബന്ധിച്ച് ടോയിലറ്റിൽ പൂട്ടി ഇടുകയായിരുന്നു

Jithu Krishna

ബംഗളൂരു: സൈനിക വേഷധാരികളായി മുഖം മറച്ചെത്തിയ മൂന്നംഗ സംഘം ഇരുപത് കോടി രൂപയുടെ സ്വർണവും ഒരു കോടി രൂപയും കവർന്നു. കർണാടകയിലെ ചടച്ചാൻ ടൗണിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലായിരുന്നു കവർച്ച.

ബാങ്ക് മാനെജർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കൈകളും കാലുകളും പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് ബന്ധിച്ച് ടോയിലറ്റിൽ പൂട്ടി ഇടുകയായിരുന്നു. മാനെജരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത ശേഷം കവർച്ചക്കാർ കടന്നുകളഞ്ഞു.

വിവരമറിഞ്ഞ ഉടൻ ജില്ലാ പൊലീസ് മേധാവി ലക്ഷ്മൺ നിംബാർഗി സംഭവസ്ഥലത്തെത്തി. തുടർന്നുള്ള അന്വേഷണത്തിൽ മഹാരാഷ്ട്രയിലെ സോളാപുർ ജില്ലയിലെ പന്ധർപുർ ഭാഗത്തേക്ക് പ്രതികൾ രക്ഷപെട്ടതായി കണ്ടെത്തി.

പ്രതികൾ അവിടെ വച്ച് അപകടത്തിൽപ്പെട്ടെങ്കിലും നാട്ടുകാരുടെ അടുത്തു നിന്നു വീണ്ടും ഓടി രക്ഷപെട്ടെന്നു പൊലീസ് വ്യക്തമാക്കി. കർണാടക-മഹാരാഷ്ട്ര സംയുക്ത സംഘങ്ങൾ പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ, വിവാഹിതയാകുന്ന യുവതികൾക്ക് ഒരു പവൻ സ്വർണം; വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ്

മോദിയെ ട്രംപ് നിയന്ത്രിക്കുമ്പോൾ, പിണറായിയെ മോദി നിയന്ത്രിക്കുന്നു; രാഹുല്‍ ഗാന്ധി

"എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ആരുടെയും അനുമതി വേണ്ട"; യുഎസിന്‍റെ പ്രസ്താവന തള്ളി കേന്ദ്രം

1500 കോടി രൂപ നികുതി അടയ്ക്കണം; മീഷോയ്ക്ക് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്

മധ്യപ്രദേശിലെ വന്യമൃഗങ്ങൾക്ക് ഝാർഖണ്ഡിലേക്ക് പുനരധിവാസം