കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല വെബ് സൈറ്റുകൾക്ക് വിറ്റു; കൊല്ലം സ്വദേശിനിയുടെ പരാതിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!

 

AI Image

Crime

കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല വെബ് സൈറ്റുകൾക്ക് വിറ്റു; കൊല്ലം സ്വദേശിനിയുടെ പരാതിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!

കിടപ്പറദൃശ്യങ്ങൾ വിറ്റ് ഭർത്താവ് പണമുണ്ടാക്കിയെന്നും പങ്കാളികളെ കൈമാറുന്ന സംഘവുമായി ഭർത്താവിന് ബന്ധമുണ്ടെന്ന് യുവതി പൊലീസിനോട് പറഞ്ഞു

Namitha Mohanan

കൊല്ലം: കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല വെബ്സൈറ്റുകളിൽ വിറ്റതായുള്ള ഭാര്യയുടെ പരാതിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. പങ്കാളികളെ കൈമാറുന്ന സംഘവുമായി ഭർത്താവിന് ബന്ധമുണ്ടെന്ന് യുവതി പൊലീസിനോട് പറഞ്ഞു. തന്‍റെ നഗ്നദൃശ്യങ്ങൾ പങ്കുവയ്ക്കണമെന്ന് ഈ ഗ്രൂപ്പിപ്പിൽ നിന്ന് ആവശ്യപ്പെട്ടതായും യുവതി വ്യക്തമാക്കി. കൊട്ടിയം പൊലീസ് യുവതിയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണ്.

കിടപ്പറദൃശ്യങ്ങൾ പങ്കുവച്ചതിൽ ഭർത്താവിന് കുറ്റബോധമില്ല. ഈ ദൃശ്യങ്ങൾ വിറ്റ് ഭർത്താവ് പണമുണ്ടാക്കി. കുട്ടികളുടെ മുന്നിൽ വച്ച് പോലും ലൈംഗിക വൈകൃതങ്ങൾ കാണിച്ചു. കൗൺസിലിങ്ങിന് നിർബന്ധിച്ചപ്പോൾ ക്രൂരമായി മർ‌ദിച്ചു. എന്നും യുവതി പറയുന്നു. വിദേശത്തായിരുന്ന യുവതി നിലവിൽ നാട്ടിലെത്തിയിട്ടുണ്ട്. തുടർന്നാണ് ഫോൺ സന്ദേശം ഉൾപ്പെടെയുള്ള തെളിവുകൾ സഹിതം യുവതി കൊട്ടിയം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

കൊല്ലം ജില്ലക്കാരായ ദമ്പതികൾ യുകെയിലാണ് താമസിക്കുന്നത്. താനിക്ക് കാണാനെന്ന് പറഞ്ഞ് തെറ്റിധരിപ്പിച്ച് ഭർത്താവ് കിടപ്പറ ദൃശ്യങ്ങൾ പകർത്തുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. ഈ ദൃശ്യങ്ങൾ വിറ്റത് ശ്രദ്ധയിൽ പെട്ട സുഹൃത്താണ് യുവതിയോട് ഇക്കാര്യങ്ങൾ പറഞ്ഞത്. കൗൺസിലിങ് നൽകിയാൽ ശരിയാവുമെന്ന ധാരണയിൽ ഭർത്താവിനെയുംകൊണ്ട് യുവതി നാട്ടിലെത്തുകയായിരുന്നു. 2 ദിവസം കൗൺസിലിങ്ങിന് പോയെങ്കിലും അടുത്ത ദിവസം ഇയാൾ യുവതിയെ ക്രുരമായി മർദിക്കുകയായിരുന്നു. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

ഋഷഭ് പന്തിന് സിക്സറുകളുടെ റെക്കോഡ്

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; കേന്ദ്രത്തിനു പുനഃപരിശോധിക്കാമെന്ന് സുപ്രീം കോടതി

കരുണാനിധിയെന്ന് വിളിച്ചതിൽ പ്രതിഷേധം; നിയമസഭയിൽ ക്ഷമ ചോദിച്ച് വിജയ്

വിഴിഞ്ഞത്ത് കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം; കണ്ടെയ്‌നറുകൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി | Video

പരീക്ഷാ ക്രമക്കേട്; കർണാടകത്തിൽ 21 ഇടങ്ങളിൽ ഇഡി റെയ്ഡ്