കുടുംബശ്രീയിൽ 36 ലക്ഷത്തിന്‍റെ തട്ടിപ്പ്; താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു

 
Crime

കുടുംബശ്രീയിൽ 36 ലക്ഷത്തിന്‍റെ തട്ടിപ്പ്; താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു

കേന്ദ്ര പദ്ധതിയായ വൻ ധൻ വികാസ് കേന്ദ്രയുടെ മറവിലാണ് തട്ടിപ്പു നടന്നത്.

നീതു ചന്ദ്രൻ

സുൽത്താൻ ബത്തേരി: വയനാട് കുടുംബശ്രീയിൽ 36 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. ഇതേ തുടർന്ന് കുടുംശ്രീ മിഷനിലെ സിപിഎം പ്രവർത്തകർ ഉൾപ്പെടെ 3 താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു. ആദിവാസി ഉത്പന്നങ്ങൾ വിൽക്കുന്ന എട്ട് കേന്ദ്രങ്ങളിലായി കേന്ദ്ര പദ്ധതിയായ വൻ ധൻ വികാസ് കേന്ദ്രയുടെ മറവിലാണ് തട്ടിപ്പു നടന്നത്.

ആദിവാസികളിൽ നിന്ന് വനവിഭവങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന പദ്ധതിയാണ് വൻ ധൻ വികാസ് കേന്ദ്ര. അതിനാവശ്യമായ സാമഗ്രികൾ വാങ്ങുന്നതിനും മറ്റുമായി ആദിവാസികൾക്ക് നൽകേണ്ടിയിരുന്ന പണമാണ് തട്ടിയെടുത്തത്.

കൂടാതെ പദ്ധതിയുടെ പേരിൽ പണം പിരിച്ചതായും ആരോപണമുണ്ട്. പ്രാഥമിക അന്വേഷണത്തിലാണ് 36 ലക്ഷം രൂപ തട്ടിച്ചുവെന്ന് കണ്ടെത്തിയിരിക്കുന്നത്. 2023 വരെയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. അന്വേഷണം തുടരുകയാണ്.

മുഖ്യമന്ത്രിക്ക് ചാർട്ടേഡ് വിമാനം 'സൗജന്യം'

മംഗളൂരു റെയ്ൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്ക് തന്നെ; തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയ്ൽവേ മന്ത്രി

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്

യുഎഇ പ്രധാനമന്ത്രിയുടെ സഹോദരൻ അന്തരിച്ചു; ദുബായിൽ 10 ദിവസം ദുഃഖാചരണം

ഇൻഫ്ലുവൻസറെ ചവിട്ടി മൂലയ്ക്കിട്ട് റോബോട്ട്; ആദ്യ റോബോട്ട്- മനുഷ്യ പോരാട്ടം|Video