ബന്ദി സായ് ഭഗീരഥ്

 
Crime

പോക്സോ കേസ്: കേന്ദ്രമന്ത്രിയുടെ മകനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് നടപടി

Aswin AM

ഹൈദരാബാദ്: കേന്ദ്രമന്ത്രി സഞ്ജയ് കുമാറിന്‍റെ മകൻ ബന്ദി സായ് ഭഗീരഥിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് നടപടി.

ഇയാളെ കണ്ടെത്താനായി പൊലീസ് തെരച്ചിൽ നടത്തുകയാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പ്രതി രാജ‍്യം വിടുന്നത് തടയാനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

മേയ് 8നാണ് ബന്ദി സായ് ഭഗീരഥിനെതിരേ 17 കാരിയായ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. ഭഗീരഥിന് തന്‍റെ മകളുമായി ബന്ധമുണ്ടെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതിയിൽ ആരോപിച്ചിരുന്നത്. പെൺകുട്ടിക്കും കുടുംബത്തിനുമെതിരേ ഭഗീരഥും പരാതി നൽകിയിരുന്നു.

തന്നെ കുടുംബ പരിപാടികളിലേക്ക് പെൺകുട്ടി ക്ഷണിച്ചിരുന്നുവെന്നും പിന്നീട് പെൺകുട്ടിയുടെ മാതാപിതാക്കൾ വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തിയെന്നും നിരസിച്ചപ്പോൾ മാതാപിതാക്കൾ പണം വാഗ്ദാനം ചെയ്തെന്നും അനുസരിച്ചില്ലെങ്കിൽ വ‍്യാജ പരാതികൾ നൽകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭഗീരഥ് പറയുന്നു.

ഈ വർഷം ഇതാദ്യം; വാണിജ്യ സിലിണ്ടർ വില കുറഞ്ഞു

രാജ‍്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ച് ന‍യാര

ചരിത്രമെഴുതി ഹാലൻഡും സംഘവും! ഐവറി കോസ്റ്റിനെ വീഴ്ത്തി നോർവേ പ്രീ-ക്വാർട്ടറിൽ

ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീം കോടതി

മഴ; കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി