അമൃത, ധനുഷ്

 
Crime

വിവാഹമോചിതനെന്ന് അറിയാൻ വൈകി; പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിയെ കാമുകന്‍റെ സഹോദരൻ കൊന്നു

നീതു ചന്ദ്രൻ

ബംഗളൂരു: പ്രണയിച്ചിരുന്ന യുവാവിന്‍റെ സഹോദരന്‍റെ ആക്രമണത്തിൽ പരുക്കേറ്റ യുവതി മരിച്ചു. 22 വയസുള്ള അമൃതയാണ് ചികിത്സയ്ക്കിടെ മരണപ്പെട്ടത്. ജൂലൈ 13ന് കർണാടകയിലെ കോടിഹള്ളിയിൽ വച്ചാണ് ആക്രമണം നടന്നത്. അയൽ വീട്ടിൽ താമസിച്ചിരുന്ന ധനുഷ് എന്ന യുവാവുമായി അമൃത അടുപ്പത്തിലായിരുന്നു. എന്നാൽ ഏറെ വൈകിയാണ് ധനുഷ് വിവാഹ മോചിതനാണെന്ന് അമൃത അറിയുന്നത്.

തുടർന്ന് അമൃത പ്രണയത്തിൽ നിന്ന് പിന്മാറി. ഇക്കാര്യം അറിഞ്ഞ ധനുഷിന്‍റെ സഹോദരൻ സൂര്യ അമൃതയെ സംസാരിക്കാൻ വേണ്ടി വിളിച്ചു വരുത്തുകയായിരുന്നു. വാക്കു തർക്കത്തെത്തുടർന്ന് സൂര്യ അമൃതയെ കുത്തി പരുക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ടു.

സൂര്യയെ പിന്നീട് നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. ആശുപത്രിയിലെത്തിച്ച അമൃത ജൂലൈ 15നാണ് മരണത്തിന് കീഴടങ്ങിയത്. ധനുഷിനും സൂര്യക്കുമെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സണ്ണി എം. കപിക്കാടിന്‍റെ വിവാദ വിഡിയോ വിലക്കി ഹൈക്കോടതി

ബ്രിക്സ് രാജ്യങ്ങളുടെ വളർച്ച മുന്നോട്ട്

പുടിന്‍റെയും ഷി ജിൻപിങ്ങിന്‍റെയും താമസം എവിടെ? ബ്രിക്സ് ഉച്ചകോടിക്ക് എത്തുന്ന ലോകനേതാക്കൾ താമസിക്കുന്ന ഹോട്ടലുകൾ ഏതൊക്കെ എന്നറിയാം

പ്രസംഗത്തിനിടെ പവർ കട്ട്, തമാശയാക്കി സണ്ണി ജോസഫ്

"സണ്ണി ജോസഫ് രാജിവയ്ക്കണം, മറ്റാരെയെങ്കിലും വകുപ്പ് ഏൽപ്പിക്കണം": എം.എം. മണി